പെര്‍ത്തിനെ പിടിച്ചുകെട്ടി റെനഗേഡ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ ചെറിയ സ്കോറിനു പുറത്താക്കി നാല് വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്നലെ നടന്ന ബിഗ് ബാഷ് ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തീരൂമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. 19 ഓവറില്‍ 103 റണ്‍സിനു എതിരാളികളായ പെര്‍ത്തിനെ പുറത്താക്കുവാന്‍ മെല്‍ബേണിനു സാധിച്ചു. മൂന്ന് വീതം വിക്കറ്റുമായി കെയിന്‍ റിച്ചാര്‍ഡ്സണും ഡാനിയേല്‍ ക്രിസ്റ്റ്യനുമാണ് റെനഗേഡ്സിനായി തിളങ്ങിയതി. ഉസ്മാന്‍ ഖാന്‍, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പെര്‍ത്തിനു വേണ്ടി 28 റണ്‍സുമായി മൈക്കല്‍ ക്ലിംഗര്‍ ടോപ് സ്കോറര്‍ ആയി.

സാം ഹാര്‍പ്പര്‍(36), മുഹമ്മദ് നബി(35) എന്നിവരുടെ ബാറ്റിംഗ് ആണ് റെനഗേഡ്സിനു തുണയായത്. ഒരു ഘട്ടത്തില്‍ 17/4 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ അഞ്ചാം വിക്കറ്റി‍ല്‍ ഒത്തുകൂടിയ ഇവര്‍ 68 റണ്‍സ് നേടിയാണ് രക്ഷകരായത്. 15.2 ഓവറില്‍ വിജയിക്കുമ്പോള്‍ 6 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ലക്ഷ്യം തീരെ ചെറുതായതും റെനഗേഡ്സിനു തുണയായി. പെര്‍ത്തിനു വേണ്ടി ജേസണ്‍ ബെഹെന്‍ഡ്രോഫും നഥാന്‍ കോള്‍ട്ടര്‍-നൈലും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version