സ്ട്രൈക്കേഴ്സിനെ വീഴ്ത്തി റെനഗേഡ്സ്, തിളങ്ങിയത് നബിയും ഡാനിയേല്‍ ക്രിസ്റ്റ്യനും

ADELAIDE, AUSTRALIA - DECEMBER 23: (L-R) Mohammad Nabi of the Melbourne Renegades and Dan Christian of the Melbourne Renegades celebrate after defeating the Adelaide Strikers during the Adelaide Strikers v Melbourne Renegades Big Bash League Match at Adelaide Oval on December 23, 2018 in Adelaide, Australia. (Photo by Daniel Kalisz/Getty Images)
- Advertisement -

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ റെനഗേഡ്സ് ജയം സ്വന്തമാക്കി. 48 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് നബിയ്ക്കൊപ്പം 27 പന്തില്‍ നിന്ന് 49 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡാനിയേല്‍ ക്രിസ്റ്റ്യന്‍ കൂടി ചേര്‍ന്നപ്പോള്‍ 19.1 ഓവറില്‍ ജയം സ്വന്തമാക്കുവാന്‍ മെല്‍ബേണ്‍ റെനഗേഡ്സിനു സാധിച്ചു. കാമറൂണ്‍ വൈറ്റ് 32 റണ്‍സ് നേടി. സ്ട്രൈക്കേഴ്സിനു വേണ്ടി ബില്ലി സ്റ്റാന്‍ലേക്കും റഷീദ് ഖാനും 2 വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനു വേണ്ടി മാത്യൂ ഷോര്‍ട്ട് 65 റണ്‍സുമായി മത്സരത്തിലെ ടോപ് സ്കോറര്‍ ആയി. ജോനാഥന്‍ വെല്‍സ് 42 റണ്‍സ് നേടിയപ്പോള്‍ ജേക്ക് വെത്തറാള്‍ഡ് 32 റണ്‍സും കോളിന്‍ ഇന്‍ഗ്രാം 21 റണ്‍സും നേടി പുറത്തായി. മെല്‍ബേണിനു വേണ്ടി കെയിന്‍ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റ് വീഴ്ത്തി.

Advertisement