ബാറ്റിംഗ് കൈവിട്ടുവെങ്കിലും ഹറികെയിന്‍സിനെ 25 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഖൈസ് അഹമ്മദ്

സിഡ്നി സിക്സേഴ്സിനെതിരെ 129/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ഖൈസ് അഹമ്മദിന്റെ അവിസ്മരണിയ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 25 റണ്‍സ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. 18.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു സിക്സേഴ്സ്. 4 ഓവറില്‍ നിന്ന് വെറും 12 റണ്‍സ് മാത്രം വിട്ട് നല്‍കി ഖൈസ് 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ഫോക്നറും സൈമണ്‍ മിലെങ്കോയും രണ്ട് വീതം വിക്കറ്റ് വിജയികള്‍ക്കായി നേടി.

24 റണ്‍സ് നേടിയ ജോഷ് ഫിലിപ്പ് ആണ് സിക്സേഴ്സിന്റെ ടോപ് സ്കോറര്‍. ജോര്‍ദ്ദന്‍ സില്‍ക്ക്(22), ബെന്‍ മാനേന്റി(22) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹറികെയിന്‍സ് നിരയില്‍ ഡാര്‍സി ഷോര്‍ട്ട് മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. 40 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ താരത്തിന് കാര്യമായ പിന്തുണ മറ്റാരില്‍ നിന്നും ഉണ്ടായില്ല. ഡേവിഡ് മില്ലര്‍(16), ബെന്‍ മക്ഡര്‍മട്ട്(15), ജോര്‍ജ്ജ് ബെയിലി(12) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

സിക്സേഴ്സിനായി ഷോണ്‍ എബോട്ട് മൂന്നും ബെന്‍ ഡ്വാര്‍ഷിയൂസ്, ബെന്‍ മാനെന്റി, ടോം കറന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleടോപ് മോസ്റ്റിനെതിരെ അൽ മിൻഹാൽ വളാഞ്ചേരിക്ക് ജയം
Next articleഒതുക്കുങ്ങലിൽ ഇന്ന് ക്വാർട്ടറിൽ സ്കൈബ്ലൂ എടപ്പാൾ അൽ ശബാബിനെതിരെ