ബിഗ് ബാഷിലേക്ക് വീണ്ടും ഒരിന്ത്യന്‍ താരം, പൂനം യാദവ് ബ്രിസ്ബെയിന്‍ ഹീറ്റിലേക്ക്

ബിഗ് ബാഷിലേക്ക് വീണ്ടുമൊരു ഇന്ത്യന്‍ താരം എത്തുന്നു. പൂനം യാദവിനെയാണ് ബ്രിസ്ബെയിന്‍ ഹീറ്റ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഇത് എട്ടാമത്തെ ഇന്ത്യന്‍ താരത്തെയാണ് ഇപ്പോള്‍ ബ്രിസ്ബെയിന്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാണ്ട് താരം അമേലിയ കെര്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് പൂനം യാദവിന് നറുക്ക് വീണത്.

സ്മൃതി മന്ഥാന, ദീപ്തി ശര്‍മ്മ, ഷഫാലി വര്‍മ്മ, രാധ യാദവ്, ജെമീമ റോഡ്രിഗസ്, ഹര്‍മ്മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് എന്നിവരാണ് ബ്രിഗ് ബാഷിലേക്ക് എത്തുന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍.

Previous articleകണ്ണൂരിനെ തോൽപ്പിച്ച് മലപ്പുറത്തിന് മൂന്നാം സ്ഥാനം
Next articleക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത അറേബ്യന്‍സിലേക്ക്