പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു 6 വിക്കറ്റ് ജയം

- Advertisement -

സിഡ്നി സിക്സേര്‍സിന്റെ 132 റണ്‍സ് 18.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ അനായാസ ജയം നേടി സ്കോര്‍ച്ചേര്‍സ് തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്. 133 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ പെര്‍ത്തിനു തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ആഷ്ടണ്‍ ടര്‍ണര്‍ 27 പന്തില്‍ നേടിയ 52 റണ്‍സ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആഷ്ടണ്‍ ടര്‍ണര്‍ തന്നെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

66/4 എന്ന നിലയില്‍ നിന്നാണ് തകര്‍പ്പന്‍ പ്രകടനവുമായി ടര്‍ണര്‍ ടീമിനു മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 70 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ടര്‍ണറും നായകന്‍ ആഡം വോഗ്സും(19*) ചേര്‍ന്ന് നേടിയത്. 5 സിക്സുകളും 2 ബൗണ്ടറിയുമാണ് ടര്‍ണറുടെ സംഭാവന. സിക്സേര്‍സിനു വേണ്ടി ഷോണ്‍ അബോട്ട് 3 വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആന്‍ഡ്രൂ ടൈയുടെ ഹാട്രിക്ക് നേട്ടത്തോടെ പെര്‍ത്ത് സിഡ്നി സിക്സേര്‍സിനെ 132 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement