പാക്കിസ്ഥാന്‍ സ്പിന്‍ ഇതിഹാസത്തിന്റെ മകന്‍ ബിഗ് ബാഷിലേക്ക്

പാക്കിസ്ഥാന്‍ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദിറിന്റെ മകന്‍ ഉസ്മാന്‍ ഖാദിര്‍ ബിഗ് ബാഷിലേക്ക്. പിതാവിനെപ്പോലെ തന്നെ ലെഗ് സ്പിന്നറായ ഉസ്മാന്‍ ഖാനാണ് അടുത്ത ബിഗ് ബാഷ് സീസണില്‍ കളിക്കാനൊരുങ്ങുന്നത്. 26 വയസ്സുകാരന്‍ പാക്കിസ്ഥാനി ലെഗ് സ്പിന്നര്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാലും അവിടെ അസോസ്സിയേഷന്‍ ഇടപെടലുകള്‍ ഏറെയാണെന്നും ആരോപിച്ച് താരം ഓസ്ട്രേലിയയിലേക്ക് തന്റെ ക്രിക്കറ്റ് അവസരങ്ങള്‍ക്കായി ഓസ്ട്രേലിയയിലേക്ക് ചേക്കേറിയിരുന്നു. 26 വയസ്സുകാരന്‍ താരം ഓസ്ട്രേലിയന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്.

ആഷ്ടണ്‍ അഗറിനു കരുതലെന്ന രീതിയിലാണ് പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് താരത്തിനെ ടീമിലെത്തിച്ചിരിക്കുന്നത്. 18 അംഗ പെര്‍ത്ത് സ്ക്വാഡിലെ രണ്ടാമത്തെ വിദേശ താരമായാണ് ഉസ്മാന്‍ ഖാദിറിനെ ടീമില്‍ പെര്‍ത്ത് എടുത്തിരിക്കുന്നത്.

Exit mobile version