
പരിക്കിന്റെ പിടിയില്‍ നിന്ന് മോചനം നേടി എത്തുന്ന ജെയിംസ് പാറ്റിന്സണ് അടുത്ത സീസണ് ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കളിക്കും. അഞ്ച് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി കളിച്ചിരുന്ന താരം 2017 ജനുവരിയിലാണ് അവസാനമായി ബിഗ് ബാഷില്‍ കളിച്ചത്.
ഒരു കാലഘട്ടത്തില്‍ ഓസ്ട്രേലിയന്‍ പേസ് നിരയുടെ ഭാഗമായിരുന്ന താരം പിന്നീട് പുറത്തിനേറ്റ പരിക്ക് മൂലം കരിയര്‍ തന്നെ നഷ്ടമായേക്കുമെന്ന സ്ഥിതിയിലേക്ക് ചെന്നെത്തുകയായിരുന്നു. ന്യൂസിലാണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം താരം ഈയുടത്താണ് വീണ്ടും പരിശീലനത്തിലേക്ക് തിരികെ എത്തുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial