പകരം വീട്ടുവാന്‍ ഹീറ്റ് ഹറികെയിന്‍സിനെ നേരിടുന്നു

ബിഗ് ബാഷില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മത്സരത്തിന്റെ ആവര്‍ത്തനമാണ് ഇന്ന് വീണ്ടും നടക്കാന്‍ പോകുന്നത്. അന്ന് ഏറെ വിവാദമായ തീരുമാനമെല്ലാമുണ്ടായ മത്സരത്തില്‍ മൂന്ന് റണ്ണിന്റെ വിജയം ഹറികെയിന്‍സിനു സ്വന്തമാക്കാനായെങ്കില്‍ ഇന്ന് അതിനു പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും ഹീറ്റ് ഇറങ്ങുക. പോയിന്റ് പട്ടികയില്‍ 8 പോയിന്റ് വീതമുള്ള ടീമുകളാണ് ഹീറ്റും ഹറികെയിന്‍സും. ഹീറ്റിനെ അപേക്ഷിച്ച് ഒരു മത്സരം കുറവേ കളിച്ചിട്ടുള്ളു എന്നൊരു ആനുകൂല്യം ഹറികെയിന്‍സിനുണ്ട്. നാലാം സ്ഥാനത്തുള്ള ഹീറ്റ്സിനും അഞ്ചാം സ്ഥാനത്തുള്ള ഹറികെയിന്‍സിനും ഇന്നത്തെ വിജയം നേടിക്കൊടുക്കുവാന്‍ പോകുന്നത് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനമാവും. മികച്ച റണ്‍റേറ്റിലുള്ള വിജയമാണെങ്കില്‍ രണ്ടാം സ്ഥാനവും വിദൂരമല്ല എന്നതാണ് ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഹീറ്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹറികെയിന്‍സിന്റെ ഡി’ആര്‍ക്കി ഷോര്‍ട്ട് തന്റെ മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളിംഗില്‍ കള്‍ട്ട് ഹീറോ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യവും ടീമിനെ ആരാധകര്‍ക്കിടയില്‍ പ്രിയമുള്ളതാക്കുന്നുണ്ട്. ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നതും ഇനിയങ്ങോട്ടുള്ള പ്രകടനം ടീമുകള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുകയാണ്.

ബ്രിസ്ബെയിന്‍ ഹീറ്റ്: സാം ഹേസ്ലെറ്റ്, ബ്രണ്ടന്‍ മക്കല്ലം, ജോ ബേണ്‍സ്, അലക്സ് റോസ്, ബെന്‍ കട്ടിംഗ്, ജിമ്മി പിയേര്‍സണ്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗാനനണ്‍, യസീര്‍ ഷാ, മിച്ചല്‍ സ്വെപ്സണ്‍

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, മാത്യൂ വെയിഡ്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയ്സ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന പന്തില്‍ സിഡ്നി ഡെര്‍ബി ജയിച്ച് സിക്സേര്‍സ്, ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം

സിഡ്നി ഡെര്‍ബി ജയിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ കരുത്തുറ്റ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ നേടിയ 156 റണ്‍സ് അവസാന പന്തിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് മറികടന്നത്. അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും ആയിരുന്നു സിക്സേര്‍സ് നേടേണ്ടിയിരുന്നത്. മറുവശത്ത് തണ്ടറിനായി ക്രിസ് ഗ്രീന്‍ മികച്ചൊരു സ്പെല്ലാണ് എറിഞ്ഞതെങ്കിലും അവസാന ഓവറില്‍ സിക്സേര്‍സിനെ പിടിച്ചുകെട്ടാന്‍ ഗ്രീനിനുമായില്ല. അവസാന പന്തില്‍ വേണ്ടിയിരുന്ന 2 റണ്‍സ് നേടി ഹെന്‍റികസ് ആണ് ടീമിന്റെ വിജയ റണ്‍ സ്വന്തമാക്കിയത്.

ഡാനിയേല്‍ ഹ്യൂജ്സ്(66*), ജോ ഡെന്‍ലി(43), നിക് മാഡിന്‍സണ്‍(28), മോയിസസ് ഹെന്‍റികസ്(18*) എന്നിവരുടെ പ്രകടനമാണ് ആധികാരിക ജയം സ്വന്തമാക്കാന്‍ സിഡ്നി സിക്സേര്‍സിനെ സഹായിച്ചത്. ഫവദ് അഹമ്മദിനും അര്‍ജ്ജുന്‍ നായരിനുമാണ് തണ്ടറിനായി വിക്കറ്റ് ലഭിച്ചത്. 29 പന്തില്‍ 43 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് പുറത്തായത്.

നേരത്തെ ക്രിസ് ഗ്രീനിന്റെ(49) ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ തണ്ടര്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടുകയായിരുന്നു. ജെയിംസ് വിന്‍സ്(34), ജേ ലെന്റണ്‍(18*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിസ് ഗ്രീന്‍ വെടിക്കെട്ട്, തണ്ടറിനു 156 റണ്‍സ്

ക്രിസ് ഗ്രീന്‍ 27 പന്തില്‍ നേടിയ 49 റണ്‍സിന്റെ ബലത്തില്‍ സിഡ്നി ഡെര്‍ബിയില്‍ ആദ്യം ബാറ്റ് ചെയ്ത തണ്ടറിനു 156 റണ്‍സ്. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് തണ്ടര്‍ 156 റണ്‍സ് നേടിയത്. ക്രിസ് ഗ്രീനിനു പുറമേ 34 റണ്‍സ് നേടിയ ജെയിംസ് വിന്‍സ്, 7 പന്തില്‍ 18 റണ്‍സ് നേടിയ ജേ ലെന്റണ്‍ എന്നിവരാണ് തണ്ടറിനായി തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയ ഉസ്മാന്‍ ഖ്വാജയെ നഷ്ടമായ തണ്ടര്‍ പിന്നീട് 63/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഗ്രീനും അര്‍ജ്ജുന്‍ നായരും ചേര്‍ന്നാണ് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 59 റണ്‍സ് നേടിയ സഖ്യത്തില്‍ 17 റണ്‍സാണ് അര്‍ജ്ജുന്‍ നായര്‍ നേടിയത്.

അവസാന അഞ്ചോവറിലാണ് 56 റണ്‍സ് നേടി തണ്ടര്‍ മത്സരത്തില്‍ പൊരുതാവുന്ന സ്കോറിലേക്ക് എത്തിചേര്‍ന്നത്. 15 ഓവറുകള്‍ പിന്നിടുമ്പോള്‍ 100/4 എന്ന നിലയിലായിരുന്നു ടീം. കുറഞ്ഞ സ്കോറിനു സിഡ്നി തണ്ടറേ പുറത്താക്കി ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയമെന്ന സിക്സേര്‍സിന്റെ ലക്ഷ്യമാണ് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഗ്രീനും സംഘവും തകര്‍ത്തത്. മോശം ഫോമില്‍ കളിക്കുന്ന സിക്സേര്‍സിനു 157 റണ്‍സ് എന്നത് അത്ര എളുപ്പമുള്ള ഒരു സ്കോറാകുമോ ഇല്ലയോ എന്നത് ഏറെ വൈകാതെ തന്നെ അറിയാവുന്നതാണ്.

സിക്സേര്‍സിനായി ടീമിലേക്ക് തിരികെ എത്തിയ മോയിസസ് ഹെന്‍റികസ് രണ്ട് വിക്കറ്റ് നേടി. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷോണ്‍ അബോട്ട്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

112 റണ്‍സിനു ഓള്‍ഔട്ട് ആയി ഹീറ്റ്, 6 വിക്കറ്റ് ജയവുമായി പെര്‍ത്ത് ഒന്നാം സ്ഥാനത്ത്

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 18.2 ഓവറില്‍ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. വിലക്ക് മൂലം മത്സരത്തില്‍ നായകന്‍ ആഡം വോഗ്സിന്റെ സേവനമില്ലാതെയാണ് പെര്‍ത്ത് ഇന്നിറങ്ങിയത്. 43/4 എന്ന നിലയില്‍ നിന്ന് ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്-ആഷ്ടണ്‍ അഗര്‍ സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അപരാജിതമായ 71 റണ്‍സ് കൂട്ടുകെട്ടാണ് സഖ്യം അഞ്ചാം വിക്കറ്റില്‍ നേടിയത്. തന്റെ ഓള്‍റൗണ്ട് മികവിനു ആഷ്ടണ്‍ അഗര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സിനായി അലക്സ് കാറേ മാത്രമാണ് തിളങ്ങിയത്. 44 റണ്‍സ് നേടിയ കാറേയ്ക്ക് പുറമേ മറ്റൊരു ബാറ്റ്സ്മാനും മികവ് പുറത്തെടുക്കാനാകാതെ പോയപ്പോള്‍ 19.2 ഓവറില്‍ 112 റണ്‍സിനു സ്ട്രൈക്കേഴ്സ് ഓള്‍ഔട്ട് ആയി. ആഷ്ടണ്‍ അഗര്‍ മൂന്നും ടിം ബ്രെസ്നന്‍, മാത്യൂ കെല്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും പെര്‍ത്തിനായി വീഴ്ത്തി.

അനായാസ ലക്ഷ്യം തേടി ഇറങ്ങിയ പെര്‍ത്തിനു തുടക്കം മോശമായിരുന്നു. 43/4 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ രക്ഷപ്പെടുത്തിയത് കാര്‍ട്റൈറ്റ്(47*), ആഷ്ടണ്‍ അഗര്‍(26*) സഖ്യമാണ്. സ്ട്രൈക്കേഴ്സിനായി മൈക്കല്‍ നേസേര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്ഥിരം ക്യാപ്റ്റന്മാരുടെ സേവനമില്ലാതെ പെര്‍ത്തും അഡിലെയ്ഡും

ബിഗ് ബാഷില്‍ നാളെ നടക്കുന്ന പോരാട്ടത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനും അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനും തങ്ങളുടെ സ്ഥിരം ക്യാപ്റ്റന്റെ സേവനം നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങി പോയതാണെങ്കില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് നായകന്‍ ആഡം വോഗ്സിനു വിനയായത് കഴിഞ്ഞ മത്സരത്തിലെ മോശം ഓവര്‍ റേറ്റ് ആണ്.

കഴിഞ്ഞ മത്സരത്തില്‍ 3 റണ്‍സിനു സിഡ്നി തണ്ടറോട് തോല്‍വി പിണങ്ങവെങ്കിലും പോയിന്റ് ടേബിളില്‍ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെര്‍ത്ത് ഇപ്പോള്‍. തൊട്ടു മുന്നിലുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായാണ് നാളെ നിര്‍ണ്ണായക മത്സരം. ഇരു ടീമുകളും പുതിയ നായകരുടെ കീഴില്‍ ഇറങ്ങുമ്പോള്‍ ആരാവും വിജയിയാകുന്നതെന്നും ഒന്നാം സ്ഥാനം കൈയ്യാളാന്‍ പോകുന്നതെന്നും ഉടനെ അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോ ബേണ്‍സിനു പിഴ, കാരണം അസഭ്യം പറഞ്ഞത്

അലക്സ് റോസിനെ ഫീല്‍ഡിംഗ് തടസ്സപ്പെടുത്തിയതിനു പുറത്താക്കിയ സംഭവത്തിനു ശേഷം അമ്പയര്‍മാര്‍ക്കെതിരെ അസഭ്യം പറഞ്ഞതിനു ജോ ബേണ്‍സിനു പിഴ. 6000 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ് പിഴയായി ജോ ബേണ്‍സിനു മേല്‍ ചുമത്തിയത്. ജനുവരി 10നു നടന്ന മത്സരത്തില്‍ ചേസ് ചെയ്യുകയായിരുന്നു ബ്രിസ്ബെയിന്‍ ഹീറ്റിനു 3 റണ്‍സ് തോല്‍വി ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ വഴങ്ങേണ്ടി വന്നിരുന്നു.

ഹീറ്റിന്റെ പ്രതീക്ഷകള്‍ കാത്ത് ബാറ്റ് വീശുകയായിരുന്നു റോസിന്റെ പുറത്താക്കല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ക്രീസിലേക്ക് ഡൈവ് ചെയ്യാന്‍ ശ്രമിച്ച റോസിനെതിരെ അമ്പയര്‍മാര്‍ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് പുറത്താക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പും സമാനമായ അവസ്ഥയില്‍ ജോ ബേണ്‍സിനെ കുറ്റക്കാരനായി ക്രിക്കറ്റ് ഓസ്ട്രേലിയ കണ്ടെത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജാക്സണ്‍ കോള്‍മാനു മുന്നില്‍ തകര്‍ന്ന് റെനഗേഡ്സ്, സ്റ്റാര്‍സിനു ആദ്യം ജയം

ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ജാക്സണ്‍ കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് റെനഗേഡ്സ് ബാറ്റിംഗ് നിരയെ തുടക്കത്തിലെ പിന്നോട്ടടിച്ചത്. സ്റ്റാര്‍സിന്റെ 167 റണ്‍സ് പിന്തുടര്‍ന്ന റെനഗേഡ്സിനു 144 റണ്‍സ് മാത്രമേ നേടാനായുള്ളു.  26 റണ്‍സ് നേടിയ ഡ്വെയിന്‍ ബ്രാവോയും 23 റണ്‍സ് വീതം നേടിയ മുഹമ്മദ് നബി, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവര്‍ക്കാണ് സ്റ്റാര്‍സിനായി റണ്‍ കണ്ടെത്താനായത്.  23 റണ്‍സിന്റെ ജയമാണ് സ്റ്റാര്‍സ് ഇന്ന് സ്വന്തമാക്കിയത്.

ജാക്ക് കോള്‍മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനു പുറമേ ഡാനിയല്‍ വോറല്‍ നായകന്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ജെയിംസ് ഫോക്നര്‍, ഇവാന്‍ ഗുല്‍ബിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ സ്ഥാനം പിടിച്ചു.

നേരത്തെ കെവിന്‍ പീറ്റേര്‍സണ്‍ (74) നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ സ്റ്റാര്‍സ് 167 റണ്‍സ് നേടിയിരുന്നു. 41 റണ്‍സ് നേടി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും 31* റണ്‍സ് നേടി ഗ്ലെന്‍ മാക്സ്വെല്ലും മികച്ച പിന്തുണയാണ് കെവിന്‍ പീറ്റേര്‍സണ് നല്‍കിയത്. റെനഗേഡ്സിനായി ബൗളിംഗില്‍ മുഹമ്മദ് നബി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെപി കസറി, സ്റ്റാര്‍സിനു 167 റണ്‍സ്

ബിഗ് ബാഷില്‍ വീണ്ടും ഫോമിലേക്ക് ഉയര്‍ന്ന് കെവിന്‍ പീറ്റേര്‍സണ്‍. ഇന്ന് നടന്ന മെല്‍ബേണ്‍ ഡെര്‍ബിയിലാണ് റെനഗേഡ്സിനെതിരെ ഫോമിലേക്ക് മടങ്ങിയെത്താന്‍ മുന്‍ ഇംഗ്ലണ്ട് താരത്തിനു സാധിച്ചത്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച കെപിയുടെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് നബി ബെന്‍ ഡങ്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നീട് രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ പീറ്റേര്‍സണ്‍-ഹാന്‍ഡ്സ്കോമ്പ് കൂട്ടുകെട്ട് 110 റണ്‍സുമായി സ്റ്റാര്‍സിനെ മികച്ച നിലയിലേക്ക് എത്തിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റണ്‍സ് നേടിയ സ്റ്റാര്‍സിന്റെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ സ്കോര്‍ 112 ആയിരുന്നു. വീണ്ടും ബൗളിംഗിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് നബിയ്ക്കായിരുന്നു വിക്കറ്റ്. 41 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ മടക്കി അയയ്ച്ച് നബി റെനഗേഡ്സിനു രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.

ഏറെ വൈകാതെ 46 പന്തില്‍ 76 റണ്‍സ് നേടിയ പീറ്റേര്‍സണെയും സ്റ്റാര്‍സിനു നഷ്ടമായി. 4 ബൗണ്ടറിയും 5 സിക്സും അടിച്ചാണ് കെപി തന്റെ 74 റണ്‍സ് സ്വന്തമാക്കിയത്. മാക്സ്വെല്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. 10 റണ്‍സുമായി ഫോക്നറും ടീമിന്റെ സ്കോര്‍ 150 കടക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

തന്റെ നാലോവറില്‍ വെറും 15 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് റെനഗേഡ്സ് നിരയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. കെയിന്‍ വില്യംസണ്‍, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടുമൊരു മെല്‍ബേണ്‍ ഡെര്‍ബി, ഫിഞ്ചില്ലാത്ത റെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു

വിജയമൊന്നുമില്ലാതെ മെല്‍ബേണ്‍ സ്റ്റാര്‍സും മികച്ച ഫോമില്‍ കളിക്കുന്ന റെനഗേഡ്സും തമ്മില്‍ സീസണിലെ രണ്ടാം മെല്‍ബേണ്‍ ഡെര്‍ബി. ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റെനഗേഡ്സ് തന്നെയാണ് വിജയം കൊയ്തത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് റെനഗേഡ്സ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് സ്റ്റാര്‍സ്. സിക്സേര്‍സിനൊപ്പം പോയിന്റൊന്നുമില്ലാതെയാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സ്റ്റാര്‍സും നിലകൊള്ളുന്നത്.

മത്സരത്തില്‍ ടോസ് നേടിയ റെനഗേഡ്സ് നായകന്‍ ഡ്വെയിന്‍ ബ്രാവോ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങള്‍ക്കായി ഫിഞ്ച് ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിപ്പോയതാണ് കാരണം. മാര്‍ക്കസ് സ്റ്റോയിനിസിന്റെ സേവനം സ്റ്റാര്‍സിനും നഷ്ടമാവും.

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ടിം ലൂഡ്മാന്‍, മാത്യൂ ഷോര്‍ട്ട്, ഡ്വെയിന്‍ ബ്രാവോ, ടോം കൂപ്പര്‍, മുഹമ്മദ് നബി, ബ്യൂ വെബ്സ്റ്റര്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ജാക്ക് വൈല്‍ഡര്‍മത്ത്, ജോണ്‍ ഹോളണ്ട്, ബ്രാഡ് ഹോഗ്

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, കെവിന്‍ പീറ്റേര്‍സണ്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, സെബ് ഗോച്ച്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ഡാനിയേല്‍ വോറല്‍, ഇവാന്‍ ഗുല്‍ബിസ്, ഡാനിയേല്‍ ഫാലിന്‍സ്, ജാക്സണ്‍ കോള്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിഗ് ബാഷ്: കാണികളുടെ കണ്ണിലുണ്ണിയായി ജോഫ്ര ആര്‍ച്ചര്‍

ബിഗ് ബാഷില്‍ കാണികളുടെ കണ്ണിലുണ്ണിയായി ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസില്‍ നിന്നുള്ള താരം ഓരോ തവണയും ബിഗ് ബാഷ് ടീമായ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളത്തിലിറങ്ങുമ്പോള്‍ കാണികള്‍ ആവേശകൊടുമുടിയിലേറുന്നുവെന്നാണ് ബിഗ് ബാഷ് ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പുതിയ കള്‍ട്ട് ഹീറോ എന്നാണ് താരത്തിനെ ബിഗ് ബാഷ് ഹാന്‍ഡില്‍ വാഴ്ത്തിയത്.

അതിവേഗതയില്‍ യോര്‍ക്കറുകള്‍ എറിയുവാന്‍ കഴിവുള്ള താരം ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. സസ്സെക്സിനു വേണ്ടി കളിക്കുന്ന താരം ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസ്സെക്സിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് എടുക്കുന്ന താരമായിരുന്നു. വെസ്റ്റിന്‍ഡീസ് വംശജനാണെങ്കിലും താരത്തിനു കളിക്കുവാന്‍ ആഗ്രഹം ഇംഗ്ലണ്ടിനു വേണ്ടിയാണെന്നാണ് അറിയുന്നത്. മൈക്കല്‍ വോണ്‍ താരത്തിനു പൗരത്വം നല്‍കണമെന്ന് ട്വീറ്റ് വഴി അറിയിച്ചപ്പോള്‍ ഞാന്‍ റെഡി എന്നായിരുന്നു ജോഫ്രയുടെ മറുപടി.

ക്രിസ് ജോര്‍ദന്‍ ആണ് താരത്തിനെ സസ്സെക്സില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. നെറ്റ്സില്‍ താരത്തിനെതിരെ കളിക്കാന്‍ അവസരം ലഭിച്ച ജോര്‍ദന്‍ ഉടന്‍ തന്നെ സസ്സെക്സ് അധികൃതരെ അറിയിക്കുകയായിരുന്നു.

ബൗളിംഗിലും ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് ജോഫ്ര ഇതുവരെ ബിഗ് ബാഷില്‍ പുറത്തെടുത്തിട്ടുള്ളത്.

താരത്തെ വെസ്റ്റിന്‍ഡീസിനു നഷ്ടമാവുകയാണെങ്കില്‍ അത് അവരുടെ ബോര്‍ഡിന്റെ ഉദാസീനത തന്നെയെന്ന് മാത്രമേ പറയാനാകൂ. 2013ല്‍ കരീബിയന്‍ സംഘത്തിനായി U-19 കളിച്ചിട്ടുള്ള താരം പിന്നീട് പരിക്കേറ്റ് കളം വിടുകയായിരുന്നു. ഇത്തരം മികച്ചൊരു താരത്തെ വേണ്ട വിധം പരിപോഷിപ്പിച്ച് കളത്തിലേക്ക് തിരികെ കൊണ്ടെത്തിക്കാനാകാതെ പോയത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ പരാജയം ആയി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.

വരും കാലങ്ങളില്‍ കാലിപ്സോ നൃത്തച്ചുവടുമായി കളത്തില്‍ നിറയുമെന്ന് ഉറപ്പുള്ള ജോഫ്ര ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുമോ അതോ വെസ്റ്റിന്‍ഡീസ് ജഴ്സിയിലേക്ക് മടങ്ങിയെത്തുമോ എന്നതാവും കാലം കാത്തിരിക്കുന്ന ഉത്തരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി കാര്‍ട്റൈറ്റും ബാന്‍ക്രോഫ്ടും, പെര്‍ത്തിനു ജയമില്ല

ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തുടരെ വീണ വിക്കറ്റുകളില്‍ നിന്ന് കരകയറാനാകാതെ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഉസ്മാന്‍ ഖ്വാജയുടെ 85 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. വിജയലക്ഷ്യമായ 176 റണ്‍സ് നേടുവാനായി ഇറങ്ങിയ പെര്‍ത്ത് എന്നാല്‍ 35/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് എന്നിവര്‍ ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 3 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെ എത്തിക്കുവാന്‍ അവര്‍ക്കായുള്ളു. അവസാന ഓവറില്‍ 24 റണ്‍സ് ജയിക്കാന്‍ വേണ്ടിയരുന്ന സഖ്യത്തിനു അവസാന പന്തില്‍ 5 റണ്‍സ് എന്ന നിലയിലേക്ക് മത്സരം കൊണ്ടുവരാന്‍ സാധിച്ചുവെങ്കിലും അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് പെര്‍ത്ത് നേടിയത്.

137 റണ്‍സാണ് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്-ബാന്‍ക്രോഫ്ട് സഖ്യം നേടിയത്. 83 പന്തുകള്‍ ഇതിനായി സഖ്യം നേരിട്ടു. 41 പന്തില്‍ 65 റണ്‍സ് നേടിയ കാര്‍ട്റൈറ്റ് 4 ബൗണ്ടറിയും 3 സിക്സും നേടിയപ്പോള്‍ 56 പന്തില്‍ നിന്ന് 75 റണ്‍സാണ് ബാന്‍ക്രോഫ്ട് നേടിയത്. 5 ബൗണ്ടറിയും 3 സിക്സും അടങ്ങിയതായിരുന്നു ബാന്‍ക്രോഫ്ടിന്റെ ഇന്നിംഗ്സ്.

സിഡ്നി തണ്ടറിനു വേണ്ടി ഗുരീന്ദര്‍ സന്ധു, മിച്ചല്‍ മക്ലെനാഗന്‍, ക്രിസ് ഗ്രീന്‍, ഫവദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഖ്വാജ

ടെസ്റ്റ് ദൗത്യത്തിനു ശേഷം ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഉസ്മാന്‍ ഖ്വാജ. ഇന്ന് നടന്ന മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെയുള്ള ടീമിലേക്ക് മടങ്ങിയെത്തിയ ഖ്വാജ മികച്ചൊരു അര്‍ദ്ധ ശതകമാണ് പൂര്‍ത്തിയാക്കിയത്. ടിം ബ്രെസ്നനെ സിക്സര്‍ പായിച്ച് തന്റെ അര്‍ദ്ധ ശതകം തികച്ച ഉസ്മാന്‍ ഖ്വാജ അതിനായി 31 പന്തുകളാണ് നേരിട്ടത്. തന്റെ ആറാം ബിഗ് ബാഷ് അര്‍ദ്ധ ശതകമാണ് ഇന്ന് ഉസ്മാന്‍ ഖ്വാജ നേടിയത്. 16ാം ഓവറില്‍ ആഷ്ടണ്‍ അഗറിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 61 പന്തില്‍ നിന്ന് 85 റണ്‍സാണ് ഉസ്മാന്‍ ഖ്വാജ നേടിയത്. നാല് സിക്സുകളും 8 ബൗണ്ടറിയുമാണ് ഖ്വാജ നേടിയത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സിഡ്നി തണ്ടര്‍ നേടിയത്.

കാല്ലം ഫെര്‍ഗൂസണ്‍(25), ബെന്‍ റോഹ്റര്‍(22*), ഷെയിന്‍ വാട്സണ്‍(21), കുര്‍ട്ടിസ് പാറ്റേര്‍സണ്‍(14) എന്നിവരായിരുന്നു തണ്ടറിന്റെ മറ്റു സ്കോറര്‍മാര്‍. പെര്‍ത്തിനു വേണ്ടി ടിം ബ്രെസ്നന്‍ രണ്ടും മൈക്കല്‍ കെല്ലി, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version