മലയാളി താരത്തിനു ബിഗ് ബാഷില്‍ ബൗളിംഗ് വിലക്ക്

ബിഗ് ബാഷില്‍ സിഡ്നി തണ്ടറിന്റെ മലയാളി സ്പിന്നര്‍ അര്‍ജ്ജുന്‍ നായര്‍ക്ക് വിലക്ക്. താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദകരമെന്ന വാദം പരിശോധനകളില്‍ സ്ഥിതീകരിച്ചതോടെയാണ് വിലക്ക് വന്നത്. ബ്രിസ്ബെയിനിലെ നാഷണല്‍ ക്രിക്കറ്റ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് താരത്തിന്റെ ആക്ഷനില്‍ പിഴവുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ പ്തെറിയുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ കാരണമായത്.

ഡിസംബര്‍ 30നു ഹോബാര്‍ട്ടിനെതിരെയുള്ള മത്സരത്തിനിടെ അമ്പയര്‍മാര്‍ താരത്തിന്റെ ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബാറ്റ്സ്മാനായി താരം ടീമില്‍ തുടരുമെന്നും തിരുത്തല്‍ നടപടികളില്‍ പൂര്‍ണ്ണ സഹായം നല്‍കുമെന്നും സിഡ്നി തണ്ടര്‍ ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനെ എറിഞ്ഞിട്ട് ഷോണ്‍ അബോട്ട്, സിക്സേര്‍സിനു തുടര്‍ച്ചയായ മൂന്നാം ജയം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മികച്ച വിജയവുമായി സിഡ്നി സിക്സേര്‍സ്. തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ് സിക്സേര്‍സ് ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹീറ്റിനെ 73 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ബൗളര്‍മാരുടെ പ്രകടനമാണ് സിക്സേര്‍സിനെ തുണച്ചത്. ഷോണ്‍ അബോട്ട് നാലും നഥാന് ‍ലയണ്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേര്‍സ് 10 ഓവറില്‍ 9 വിക്കറ്റ് വിജയം നേടി. ഡാനിയേല്‍ ഹ്യൂജ്സ്(37), ജോ ഡെന്‍ലി(19*), നിക് മാഡിന്‍സണ്‍(20*) എന്നിവരാണ് വിജയികള്‍ക്കായി ബാറ്റിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

11 റണ്‍സ് ജയം നേടി അഡിലെയ്ഡ്, പൊരുതി നോക്കി അലക്സ് ഡൂളന്‍

അലക്സ് ഡൂളന്‍ പുറത്താകാതെ നേടിയ 70 റണ്‍സിനും ഹോബാര്‍ട്ടിനെ വിജയത്തിലെത്തിക്കാനായില്ല. തുടക്കത്തില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷോര്‍ട്ടിനെ നഷ്ടമായ ഹോബാര്‍ട്ടിനെ ബെന്‍ മക്ഡര്‍മട്ടും അലക്സ് ഡൂളനും ചേര്‍ന്ന് വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും മക്ഡര്‍മട്ട് പുറത്തായ ശേഷം വിക്കറ്റുകള്‍ അടിക്കടി വീണത് ടീമിനു തിരിച്ചടിയായി. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനെ ഹോബാര്‍ട്ടിനു സാധിച്ചുള്ളു. പതിവിനു വിപരീതമായി മെല്ലെയാണ് ഷോര്‍ട്ട് തുടങ്ങിയത് തന്റെ 28 റണ്‍സിനായി 24 പന്തുകളാണ് താരം നേരിട്ടത്.

ഡൂളന്‍ 55 പന്തില്‍ നിന്ന് 70 റണ്‍ നേടിയപ്പോള്‍ മക്ഡര്‍മട്ട് 29 പന്തിലാണ് 45 റണ്‍സ് നേടിയത്. മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് നേടി ശക്തമായ നിലയില്‍ മുന്നേറുകയായിരുന്നു സഖ്യത്തെ വേര്‍പിരിച്ചത് ബെന്‍ ലൗഗ്ലിന്‍ ആയിരുന്നു.

നേരത്തെ അലക്സ് കാറേ(100), ജേക്ക് വെത്തറാള്‍ഡ്(65) എന്നിവരുടെ ബാറ്റിംഗ് മികവില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചര്‍ ഹോബാര്‍ട്ടിനായി കണിശതയോടെ പന്തെറിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അലക്സ് കാറേയ്ക്ക് ശതകം, അടിച്ച് തകര്‍ത്ത് സ്ട്രൈക്കേഴ്സ് ഓപ്പണിംഗ് കൂട്ടുകെട്ട്

ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഓപ്പണര്‍മാര്‍ ഇരുവരും മികച്ച ഫോമില്‍ തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 187 റണ്‍സ് നേടുകയായിരുന്നു. 54 പന്തില്‍ തന്റെ ശതകം തികച്ച അലക്സ് നൂറ് റണ്‍സില്‍ പുറത്താകുകയായിരുന്നു. 12 ബൗണ്ടറിയും 4 സിക്സും അടക്കമാണ് കാറേ തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയത്. 4 വിക്കറ്റാണ് സ്ട്രൈക്കേഴ്സിനു നഷ്ടമായത്.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഖ്യം 71 റണ്‍സാണ് നേടിയത്. ജേക്ക് വെത്തറാള്‍ഡ് 65 റണ്‍സ് നേടി മികച്ച പിന്തുണ അലക്സ് കാറേയ്ക്ക് നല്‍കി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 18ാം ഓവറില്‍ വെത്തറാള്‍ഡിനെ റണ്‍ഔട്ട് ആക്കിയും കാറേയെ ക്ലീന്‍ബൗള്‍ഡാക്കിയുമാണ് ഹോബാര്‍ട്ട് മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഹോബാര്‍ട്ടിനായി വിക്കറ്റ് നേടാനായ ഏക ബൗളര്‍ ജോഫ്ര ആയിരുന്നു. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൂടി നേടി ജോഫ്ര സ്ട്രൈക്കേഴ്സിനെ 187 റണ്‍സില്‍ ഒതുക്കി തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെമി സ്ഥാനം ഉറപ്പിക്കാനായി അഡിലെയ്ഡ് സ്ട്രൈക്കേഴ്സും ഹോബാര്‍ട്ട് ഹറികെയിന്‍സും

തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ സ്ട്രൈക്കേഴ്സും ഹറികെയിന്‍സും ഏറ്റുമുട്ടും. ഇന്ന് ഉച്ചയ്ക്ക് 2.10നു ആരംഭിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സ്ട്രൈക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ ട്രാവിസ് ഹെഡ് ദേശീയ ടീമിലേക്ക് മടങ്ങിയതിനാല്‍ കോളിന്‍ ഇന്‍ഗ്രാം ആണ് ടീമിനെ നയിക്കുന്നത്. തുടക്കം മോശമായിരുന്നുവെങ്കിലും പിന്നീട് അഞ്ച് തുടര്‍ ജയങ്ങളുമായി എത്തുന്ന ഹറികെയിന്‍സിനെ തോല്‍പ്പിക്കുക അത്ര സ്ട്രൈക്കേഴ്സിനു അത്ര എളുപ്പമായിരിക്കുകയില്ല. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ച താരം ഷോര്‍ട്ട് ടീമിലുണ്ടെന്നതും ഹോബാര്‍ട്ടിനെ ശക്തരാക്കുന്നു. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റാണ് നിലവിലുള്ളത്. റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സ്ട്രൈക്കേഴ്സാണ് മുന്നില്‍. ചാമ്പ്യന്‍ സ്പിന്നര്‍ റഷീദ് ഖാന്റെ സാന്നിധ്യമാണ് സ്ട്രൈക്കേഴ്സിന്റെ ശക്തി.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെത്തറാള്‍ഡ്, അലക്സ് കാറേ, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, ജോനാഥന്‍ ഡീന്‍, റഷീദ് ഖാന്‍, മൈക്കല്‍ നേസേര്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി’ആര്‍ക്കി ഷോര്‍ട്ട്, ജോര്‍ജ്ജ് ബെയിലി, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ബെന്‍ മക്ഡര്‍മട്ട്, മാത്യൂ വെയിഡ്, സൈമണ്‍ മിലെങ്കോ, ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, തൈമല്‍ മില്‍സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബിഗ് ബാഷ് സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടി ഷോര്‍ട്ട്

ഷോണ്‍ മാര്‍ഷ് 2013/14 സീസണില്‍ നേടിയ 412 റണ്‍സ് എന്ന ബിഗ് ബാഷ് സീസണുകളിലെ ഏറ്റവും അധികം റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ത്ത് ഹോബാര്‍ട്ട് ഹറികെയിന്‍സ് താരം ഡി’ആര്‍ക്കി ഷോര്‍ട്ട്. ഇതുവരെ 7 ഇന്നിംഗ്സുകളില്‍ നിന്നായി 465 റണ്‍സാണ് ഷോര്‍ട്ട് ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുള്ളത്. ഇതില്‍ 122 റണ്‍സ് എന്ന ബിഗ് ബാഷ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും ഉള്‍പ്പെടുന്നു.

രണ്ട് തവണ സീസണില്‍ ശതകം നഷ്ടമായ താരം(96, 97 റണ്‍സ്) ടൂര്‍ണ്ണമെന്റില്‍ 77.50 എന്ന ആവറേജിലാണ് ബാറ്റ് വീശുന്നത്. 153.46 ആണ് താരത്തിന്റെ നിലവിലെ സ്ട്രൈക്ക് റേറ്റ്. തന്റെ ഈ പ്രകടനം ഈ മാസം അവസാനം നടക്കുന്ന ഐപിഎല്‍ ലേല ദിവസം തനിക്ക് ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിശീലനത്തിനിടെ പരിക്കേറ്റ് ഗാരി കിര്‍സ്റ്റന്‍, വില്ലന്‍ ഷോര്‍ട്ട്

ഇന്ന് ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം ആരെന്ന ചോദ്യത്തിനു ഉത്തരം ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കുന്ന ഡിആര്‍ക്കി ഷോര്‍ട്ട് ആണെന്നാവും കളിയെ അടുത്ത് വിശകലനം ചെയ്യുന്നൊരാളുടെ മറുപടി. ബിഗ് ബാഷിലെ ഒട്ടുമിക്ക ടീമുകളിലെയും ബൗളര്‍മാര്‍ ഈ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു കഴിഞ്ഞിരിക്കുന്നു. രണ്ട് തവണ ശതകത്തിനരികെ എത്തിയ താരം മൂന്നാം അവസരത്തില്‍ ബിഗ് ബാഷിലെ മൂന്നക്ക സ്കോറും നേടുകയുണ്ടായി. ബൗളര്‍മാര്‍ മാത്രമല്ല ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ പരിശീലകന്‍ ഗാരി കിര്‍സ്റ്റനും ഇപ്പോള്‍ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

താരത്തിനു പരിശീലനത്തിനായി പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു ഗാരിയുടെ താടിയിലേക്ക് പന്തടിച്ച് പരിക്കേല്പിക്കുകയായിരുന്നു ഷോര്‍ട്ട് തന്റെ ഷോട്ടിലൂടെ. ഇന്‍ഡോര്‍ നെറ്റ്സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കിര്‍സ്റ്റനു പല്ലിനു പൊട്ടലുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്. കൂടുതല്‍ അപകടമില്ലാതെ കോച്ച് രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഷോര്‍ട്ടും ടീമംഗങ്ങളും.

നിലവില്‍ ഏഴ് ഇന്നിംഗ്സുകളിലായി താരം 465 റണ്‍സാണ് നേടിയിട്ടുള്ളത്. ബിഗ് ബാഷിലെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെന്ന ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡും ഷോര്‍ട്ട് മറികടന്നു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിക്സേര്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം

ഡാനിയേല്‍ ഹ്യൂജ്സ്(49*), നിക് മാഡിന്‍സണ്‍(31 പന്തില്‍ 62) എന്നിവരുടെ ബാറ്റിംഗ് മികവില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 8 വിക്കറ്റിനു മെല്‍ബേണ്‍ സ്റ്റാര്‍സിനെയാണ് സിക്സേര്‍സ് പരാജയപ്പെടുത്തിയത്. 92 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഹ്യൂജ്സ്-മാഡിന്‍സണ്‍ കൂട്ടുകെട്ട് നേടിയത്. 6 ബൗണ്ടറിയും 5 സിക്സും അടക്കമാണ് 62 റണ്‍സിലേക്ക് മാഡിന്‍സണ്‍ കുതിച്ചത്.

നേരത്തെ നഥാന്‍ ലയണിന്റെ ബൗളിംഗ് മികവിലാണ് സിക്സേര്‍സ് സ്റ്റാര്‍സിനെ 128 റണ്‍സില്‍ ഒതുക്കി നിര്‍ത്തിയത്. തന്റെ പ്രകടനത്തിനു ലയണ്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാര്‍സിനെ പിടിച്ചുകെട്ടി നഥാന്‍ ലയണും സംഘവും

പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരെന്ന പേര് ദോഷം മാറ്റാനിറങ്ങിയ മെല്‍ബേണ്‍ സ്റ്റാര്‍സിനെ വരിഞ്ഞ് കെട്ടി സിഡ്നി സിക്സേര്‍സ് ബൗളര്‍മാര്‍. നഥാന്‍ ലയണും ഷോണ്‍ അബോട്ടും അടങ്ങുന്ന ബൗളിംഗ് സംഘത്തിന്റെ ബൗളിംഗിനു മുന്നില്‍ പതറിയ സ്റ്റാര്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. 28 റണ്‍സുമായി ഗ്ലെന്‍ മാക്സ്‍വെല്‍, ജെയിംസ് ഫോക്നര്‍ എന്നിവരാണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍മാര്‍. ഇവാന്‍ ഗുല്‍ബിസ് 24 റണ്‍സ് നേടി.

സിക്സേര്‍സിനായി നഥാന്‍ ലയണ്‍ മൂന്നും ഷോണ്‍ അബൗട്ട് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‍വൈറ്റിനാണ് ഒരു വിക്കറ്റ്. അവസാന പന്തില്‍ ഗുല്‍ബിസ് റണ്‍ഔട്ട് ആയി പുറത്താകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്റാര്‍സിനെ ബാറ്റിംഗിനയയ്ച്ച് സിക്സേര്‍സ്

ബിഗ് ബാഷിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് സിഡ്നി സിക്സേര്‍സും മെല്‍ബേണ്‍ സ്റ്റാര്‍സും ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്‍ സിക്സേര്‍സ് തങ്ങളുടെ ആദ്യ ജയം നേടി സ്റ്റാര്‍സിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളുകയയായിരുന്നു. ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റാണെങ്കിലും റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സ്റ്റാര്‍സാണ് മുന്നില്‍. ടോസ് നേടിയ സിഡ്നി സിക്സേര്‍സ് സ്റ്റാര്‍സിനെ ബാറ്റിംഗിനയയ്ക്കുകയയായിരുന്നു.

സ്റ്റാര്‍സ്: ലൂക്ക് റൈറഅറ്, ബെന്‍ ഡങ്ക്, കെവിന്‍ പീറ്റേര്‍സണ്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, ഇവാന്‍ ഗുല്‍ബിസ്, ജെയിംസ് ഫോക്നര്‍, ജോണ്‍ ഹേസ്റ്റിംഗ്സ്, ജാക്സണ്‍ കോള്‍മാന്‍, ഡാനിയേല്‍ വോറല്‍, ഡാനിയേല്‍ ഫാലിന്‍സ്

ജോ ഡെന്‍ലി, ഡാനിയേല്‍ ഹ്യൂജ്സ്, നിക് മാഡിന്‍സണ്‍, മോയിസസ് ഹെന്‍റികസ്, ജോര്‍ദ്ദന്‍ സില്‍ക്, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജോഹന്‍ ബോത്ത, പീറ്റര്‍ നെവില്‍, ഷോണ്‍ എബോട്ട്, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ ലയണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഹോബാര്‍ട്ട്

വീണ്ടും മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന പ്രകടനവുമായി ഡി’ആര്‍ക്കി ഷോര്‍ട്ട് തിളങ്ങിയപ്പോള്‍ ഹീറ്റിനെതിരെ 6 വിക്കറ്റ് ജയവുമായി ഹറികെയിന്‍സ്. ടൂര്‍ണ്ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഹറികെയിന്‍സ് ഇന്ന് സ്വന്തമാക്കിയത്. 166 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോബാര്‍ട്ടിനു ആദ്യ ഓവറില്‍ തന്നെ 10 റണ്‍സെടുത്ത അലക്സ് ഡൂളനെ നഷ്ടമായി. പിന്നീട് ഷോര്‍ട്ടിനോടൊപ്പം ജോര്‍ജ്ജ് ബെയിലി(19), 9 പന്തില്‍ 23 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യന്‍, 19 പന്തില്‍ 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് എന്നിവര്‍ ചേര്‍ന്നപ്പോള്‍ 18.2 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ ഹറികെയിന്‍സിനായി. ഷോര്‍ട്ട് 49 പന്തില്‍ 59 റണ്‍സാണ് നേടിയത്.

നേരത്തെ ബ്രണ്ടന്‍ മക്കല്ലം(51), ജോ ബേണ്‍സ്(38), ബെന്‍ കട്ടിംഗ്(30) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയത്.

വിജയത്തോടെ ഹറികെയിന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നിര്‍ണ്ണായക മത്സരത്തില്‍ 165 റണ്‍സ് നേടി ഹീറ്റ്

നിര്‍ണ്ണായകമായ ബിഗ് ബാഷിലെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ 165 റണ്‍സ് നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. 51 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലം, 38 റണ്‍സുമായി ജോ ബേണ്‍സ് എന്നിവര്‍ക്ക് പുറമേ ബെന്‍ കട്ടിംഗും(30), ജിമ്മി പിയേര്‍സണും(16) ചേര്‍ന്നാണ് ടീമിനെ 165 റണ്‍സ് എന്ന് സ്കോറിലേക്ക് എത്തിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍ ഹീറ്റിന്റെ വിക്കറ്റ് നഷ്ടം മത്സരത്തില്‍ എട്ടാക്കി മാറ്റി.

ആര്‍ച്ചറിനു പുറമേ മറ്റു ബൗളര്‍മാരെല്ലാം തന്നെ ഓരോ വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ക്ലൈവ് റോസ്, തൈമല്‍ മില്‍സ്, ഷോര്‍ട്ട്, കാമറൂണ്‍ ബോയസ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവരാണ് മറ്റു ബൗളര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version