സിക്സേര്‍സിനു തിരിച്ചടി, നായകന്‍ നീണ്ട കാലത്തേക്ക് കളിക്കാനില്ല

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേര്‍സിനു തിരിച്ചടി. അവരുടെ ക്യാപ്റ്റന്‍ മോയിസസ് ഹെന്‍റികസ് നീണ്ട കാലത്തേക്ക് ടീമിനൊപ്പം ഉണ്ടാകില്ല എന്ന് അറിയിച്ചുകൊള്ളുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തില്‍ ടീമിനു വേണ്ടി ഇറങ്ങിയ താരം പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ ലീവ് അപേക്ഷിക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും ടീമിനു ഇതുവരെ നേടാനായിട്ടില്ല.

താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമായ ധാരണ ക്ലബ്ബ് അധികൃതര്‍ക്കുമില്ല. താരത്തിനു സ്വയം തോന്നുമ്പോളാവും മടങ്ങിവരവെന്നും ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജോര്‍ദന്‍ സില്‍ക്ക് ആണ് ടീമില്‍ ഹെന്‍റികസിനു പകരക്കാരനായി എത്തിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial