പുതിയ സീസണിലും മിച്ചല്‍ ജോണ്‍സണ്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനൊപ്പം

- Advertisement -

പുതിയ ബിഗ് ബാഷ് സീസണിലും മിച്ചല്‍ ജോണ്‍സണ്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനൊപ്പം തുടരും. താരം വീണ്ടും ടീമുമായി കരാര്‍ ഒപ്പിട്ടുവെന്ന് ടീം തന്നെയാണ് വിവരം പുറത്ത് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച ജോണ്‍സണ്‍ സ്കോര്‍ച്ചേഴ്സിനെ കപ്പുയര്‍ത്താന്‍ സഹായിച്ചിരുന്നു. മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ബൗളിംഗ് പ്രകടനമാണ് താരം പുറത്തെടുത്തത്. സെമി മത്സരത്തില്‍ മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ജോണ്‍സണ്‍ വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement