
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യന്‍. 2017-18 സീസണില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടിയാണ് താരം കളിച്ചിരുന്നത്. അതിനു മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടിയും കളിച്ചിട്ടുള്ള ക്രിസ്റ്റ്യന്റെ ഓള്‍റൗണ്ട് മികവ് ഹോബാര്‍ട്ടിനെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. നിലവില്‍ ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വേണ്ടിയാണ് താരം കളിക്കുന്നത്. ഐപിഎല്‍ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി സ്വന്തമാക്കിയത്.
കഴിഞ്ഞ ബിഗ് ബാഷ് സീസണില്‍ 11 വിക്കറ്റും 217 റണ്‍സുമാണ് ക്രിസ്റ്റ്യന്‍ നേടിയത്. ടി20യില്‍ അനുഭവസമ്പത്തുള്ള താരത്തെ സ്വന്തമാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് റെനഗേഡ്സ് കോച്ച് ആന്‍ഡ്രൂ മക്ഡോണാള്‍ഡ് അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial