മെല്‍ബേണ്‍ ഡെര്‍ബി, റെനഗേഡ്സിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ഇന്ന് ബിഗ് ബാഷില്‍ നടക്കുന്ന മെല്‍ബേണ്‍ ഡെര്‍ബിയില്‍ റെനഗേഡ്സും സ്റ്റാര്‍സും ഏറ്റുമുട്ടും. മെല്‍ബേണ്‍ റെനഗേഡ്സ് ടോസ് നേടി ബൗളിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന റെനഗേഡ്സ് നായകന്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ മികച്ച വിജയം കണ്ടെത്തുകയായിരുന്നു. ഇന്ന് വിജയം നേടുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ ടീമിനാവും എന്നത് ഫിഞ്ചിനെ വിജയത്തില്‍ കുറഞ്ഞൊന്നിലും സംതൃപ്തനാക്കാനിടയില്ല.

മെല്‍ബേണ്‍ സ്റ്റാര്‍സ്: ബെന്‍ ഡങ്ക്, ലൂക്ക് റൈറ്റ്, കെവിന്‍ പീറ്റേര്‍സണ്‍, ഗ്ലെന്‍ മാക്സ്‍വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ജോണ്‍ ഹേസ്റ്റിംഗ്സ്, ജെയിംസ് ഫോക്നര്‍, ആഡം സാംപ, ജാക്സണ്‍ കോള്‍മാന്‍, മൈക്കല്‍ ബീര്‍

മെല്‍ബേണ്‍ റെനഗേഡ്സ്: മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ വൈറ്റ്, ബ്രാഡ് ഹോഡ്ജ്, ടോം കൂപ്പര്‍, ഡ്വെയിന്‍ ബ്രാവോ, മുഹമ്മദ് നബി, ടിം ലൂഡ്മാന്‍, ജാക്ക് വെല്‍ഡര്‍മത്ത്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 61 റണ്‍സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്
Next articleകേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിൽ അഭിമാനമുണ്ട് : കിസിറ്റോ കെസിറോൺ