മിച്ചല്‍ മക്ക്ലെനഗന്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും

ന്യൂസിലാണ്ടുകാരന്‍ പേസ് ബൗളര്‍ മിച്ചല്‍ മക്ക്ലെനഗന്‍ ബിഗ് ബാഷ് 2017-18 സീസണില്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും. ലോകത്താകമാനുള്ള ടി20 മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരം കഴിഞ്ഞ ഓഗസ്റ്റിലാണ് ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ വേണ്ട എന്ന തീരുമാനത്തിലെത്തിയത്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി 2017 സീസണില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 19 വിക്കറ്റുകളാണ് ഈ സീസണില്‍ മിച്ചല്‍ നേടിയത്.

കരീബിയിന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്ത താരം പുതിയ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും പങ്കെടുക്കുന്നുണ്ട്. പാറ്റ് കമ്മിന്‍സ്, ക്ലിന്റ് മക്കേ, ഷെയിന്‍ വാട്സണ്‍ തുടങ്ങിയ സിഡ്നി ബൗളിംഗ് നിരയെ മക്ക്ലെനഗന്റെ വരവ് കൂടുതല്‍ ശക്തരാക്കും. 2015-16 സീസണിലെ ചാമ്പ്യന്മാരാണ് സിഡ്നി തണ്ടേഴ്സ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2030 ലോക കപ്പിനായി അർജന്റീനയും ഉറുഗ്വയും പരാഗ്വേയും
Next article87 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ഫുട്ബോൾ വേൾഡ് കപ്പിൽ