സ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ ഇന്നിംഗ്സ്

ആഡം സംപയും ഹാരിസ് റൗഫും ഡാനിയേല്‍ വോല്ലും വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് മികച്ച വിജയം. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെയാണ് ടീം 22 റണ്‍സിന് പരാജയപ്പെടുത്തിയത്. ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 167/7 എന്ന സ്കോര്‍ നേടിയ സ്റ്റാര്‍സിനെതിരെ ചേസിംഗിനിറങ്ങിയ ഹീറ്റിന് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമേ നേടാനായുള്ളു.

64 റണ്‍സ് നേടിയ ടോം ബാന്റണ്‍ ടോപ് ഓര്‍ഡറില്‍ ഭീഷണി സൃഷ്ടിച്ചുവെങ്കിലും ആഡം സംപ താരത്തെ പുറത്താക്കുകയായിരുന്നു. 39 റണ്‍സ് നേടിയ മാറ്റ് റെന്‍ഷാ ആണ് പൊരുതി നോക്കിയ മറ്റൊരു താരം. 36 പന്തില്‍ നിന്ന് 6 ഫോറും 4 സിക്സും അടക്കമായിരുന്നു ബാന്റണിന്റെ ഇന്നിംഗ്സ്.

സ്റ്റാര്‍സിന് വേണ്ടി ആഡം സംപ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡാനിയേല്‍ വോറെല്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Previous articleപോഗ്ബയെ ജനുവരിയിൽ വിൽക്കില്ല
Next articleടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ഷഹീന്‍ അഫ്രീദി, ശ്രീലങ്കയ്ക്ക് 80 റണ്‍സിന്റെ ലീഡ്