primus mobile
primus mobile

മെല്‍ബേണ്‍ സ്റ്റാര്‍സുമായി കരാറിലേര്‍പ്പെട്ട് നിക് മാഡിന്‍സണ്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട് നിക് മാഡിന്‍സണ്‍. കഴിഞ്ഞ സീസണില്‍ സിഡ്നി സിക്സേര്‍സിനു വേണ്ടിയാണ് താരം കളിച്ചത്. ബിഗ് ബാഷില്‍ സിക്സേര്‍സിന്റെ സീസണിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് 291 റണ്‍സ് നേടിയ നിക് മാഡിന്‍സണ്‍. കഴിഞ്ഞ കുറേ വര്‍ഷമായി സിഡ്നി സിക്സേര്‍സിനു വേണ്ടി കളിക്കുന്ന താരം ടീമില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

മെല്‍ബേണ്‍ സ്റ്റാര്‍സ് താരം കെവിന്‍ പീറ്റേര്‍സണ്‍ തന്റെ ക്രിക്കറ്റ് കരിയറിനു വിരാമമിട്ടതിനു ശേഷം താരത്തിനു പകരക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് നിക് മാഡിന്‍സണെ സ്റ്റാര്‍സ് ടീമില്‍ എത്തിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial