ബിഗ് ബാഷിലേക്ക് മടങ്ങിയെത്തി ജോസ് ബട്‍ലര്‍

- Advertisement -

നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് ബാഷിലേക്ക് മടങ്ങിയെത്തി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജോസ് ബട്‍ലര്‍. 2013-14 സീസണില്‍ മെല്‍ബേണ്‍ റെനിഗേഡ്സിനു വേണ്ടി ബിഗ് ബാഷില്‍ അരങ്ങേറ്റം കുറിച്ച താരം വീണ്ടും ടൂര്‍ണ്ണമെന്റിലേക്ക് മടങ്ങിയെത്തുകയാണ്. ഇത്തവണ താരം സിഡ്നി തണ്ടേഴ്സിനു വേണ്ടിയാവും കളത്തിലിറങ്ങുക. ഡിസംബര്‍ 19നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ആദ്യ ആറ് മത്സരങ്ങളില്‍ ബട്‍ലര്‍ കളിക്കാന്‍ ലഭ്യമായിരിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ താരം തിരികെ ദേശീയ ടീമിലേക്ക് മടങ്ങാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement