മെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ നായകന്‍

ബിഗ്ബാഷിലെ മെല്‍ബേണ്‍ സ്റ്റാര്‍സിനു ഈ സീസണ്‍ മുതല്‍ പുതിയ കോച്ച്. ഡേവിഡ് ഹസ്സി തന്റെ വിരമിക്കല്‍ തീരുമാനം കഴിഞ്ഞ സീസണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റാര്‍സ് ജോണ്‍ ഹേസ്റ്റിംഗ്സിനെ പുതിയ കോച്ചായി നിയമിച്ചത്. 31 വയസ്സുകാരന്‍ കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം പൂര്‍ണ്ണമായും ബിഗ്ബാഷില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ഒരു തവണ മാത്രം ഫൈനല്‍ കളിച്ചിട്ടുള്ള സ്റ്റാര്‍സ് തങ്ങളുടെ കന്നി ബിഗ്ബാഷ് കിരീടത്തിനു വേണ്ടിയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്. ഡിസംബര്‍ 20നു ബ്രിസ്ബേന്‍ ഹീറ്റ്സിനെതിരെയാണ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്-ലോക ഇലവന്‍, സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്
Next articleകൗണ്ടി മത്സരം തടസ്സപ്പെടുത്തി അമ്പ്