ബിഗ് ബാഷിലേക്ക് ജോ റൂട്ട്

- Advertisement -

ടി20യില്‍ തന്റെ മങ്ങിയ ഫോമിനിടയിലും പുതിയ ബിഗ് ബാഷ് കരാര്‍ സ്വന്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറിനു വേണ്ടിയാണ് പുതിയ സീസണില്‍ ജോ റൂട്ട് ജഴ്സി അണിയുക. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‍ലറും റൂട്ടിനൊപ്പം തണ്ടറില്‍ എത്തും.

അടുത്ത സീസണ്‍ ഫിക്സ്ച്ചറുകള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡിസംബര്‍ അവസാനത്തോടെയാവും 2018-19 സീസണ്‍ ആരംഭം. ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും റൂട്ടിനെ ആരും വാങ്ങിയിരുന്നില്ല. ടെസ്റ്റിലും ഏകദിനത്തിലും പുറത്തെടുത്ത മികവ് താരത്തിനു ടി20യില്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ജോ റൂട്ടിനെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement