ഹീറ്റിനു മികച്ച സ്കോര്‍, മിന്നും പ്രകടനവുമായി ജോ ബേണ്‍സും അലക്സ് റോസും

- Advertisement -

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ മികച്ച സ്കോര്‍ നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജോ ബേണ്‍സിന്റെ 28 പന്ത് 50 റണ്‍സിന്റെയും അലക്സ് റോസിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഹീറ്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജെയിംസ് പിയേഴ്സണെ രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും നായകന്‍ ബ്രണ്ടന്‍ മക്കല്ലം(40), ജോ ബേണ്‍സ്(50), അലക്സ് റോസ്(51), ബെന്‍ കട്ടിംഗ്(35) എന്നിവരുടെ ബാറ്റിംഗാണ് ടീമിനെ 200നു മുകളിലുള്ള സ്കോറിലേക്ക് എത്തിച്ചത്.

മക്കല്ലം 22 പന്തില്‍ നിന്ന് 40 റണ്‍സും ബേണ്‍സ് 28 പന്തില്‍ നിന്ന് 50 റണ്‍സുമാണ് നേടിയത്.  മാര്‍കസ് സ്റ്റോയിനിസ് മൂന്നും മൈക്കല്‍ ബീര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍സിനു വേണ്ടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement