ജെയിംസ് പാറ്റിന്‍സണ്‍ ഹീറ്റില്‍, ഔദ്യോഗിക പ്രഖ്യാപനമെത്തി

ജെയിംസ് പാറ്റിന്‍സണ്‍ ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാറിലേര്‍പ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാറ്റിന്‍സണ്‍ ഹീറ്റില്‍ ചേരുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും ഇന്ന് മാത്രമാണ് ഔദ്യോഗികമായ കരാറില്‍ ഫ്രാഞ്ചൈസിയും താരവും എത്തിചേര്‍ന്നത്. ഏറെക്കാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പാറ്റിന്‍സണ്‍ 2019 ആഷസ് ടീമില്‍ ഇടം പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

ബിഗ്ബാഷില്‍ മുമ്പ് മെല്‍ബേണ്‍ റെനഗേഡ്സിനും സ്റ്റാര്‍സിനും വേണ്ടി ജെയിംസ് പാറ്റിന്‍സണ്‍ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബുക്ക് മൈ ഷോ രാജസ്ഥാന്‍ റോയല്‍സിന്റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍
Next articleക്ലബ് പോരാട്ടങ്ങൾക്ക് ഇടവേള, ഇനി രാജ്യങ്ങളുടെ പോര്