റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്

- Advertisement -

മെല്‍ബേണ്‍ റെനിഗേഡ്സിനെതിരെ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി ബ്രിസ്ബെയിന്‍ ഹീറ്റ്. ടോസ് നേടിയ മെല്‍ബേണ്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഹീറ്റിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായ ഹീറ്റിനെ അലക്സ് റോസും മധ്യ നിരയും ചേര്‍ന്നാണ് 132 റണ്‍സ് എന്ന പൊരുതി നോക്കാവുന്ന സ്കോറിലേക്ക് നയിച്ചത്. രണ്ടാം ഓവറില്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനെ നഷ്ടമായ ഹീറ്റിനെ പിന്നീട് മത്സരത്തില്‍ കാര്യമായ ഒരു പ്രഭാവം സൃഷ്ടിക്കാനായില്ല. 8 വിക്കറ്റുകളാണ് ഹീറ്റിനു നഷ്ടമായത്.

ജാക്ക് വെല്‍ഡര്‍മത് തന്റെ നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് മുന്‍ നിര ഹീറ്റ് ബാറ്റ്സ്മാന്മാരെയാണ് പുറത്താക്കിയത്. അലക്സ് റോസ് 48 റണ്‍സ് നേടിയപ്പോള്‍ മര്‍നസ് ലാബുഷാഗ്നേ(20) ടീമിന്റെ രണ്ടാമത്തെ മികച്ച സ്കോററായി. ബെന്‍ കട്ടിംഗ് 13 പന്തില്‍ 18 റണ്‍സ് നേടിയെങ്കിലും അധിക നേരം പിടിച്ചു നില്‍ക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

വെല്‍ഡര്‍മത്തിനു പുറമേ ബ്രാഡ് ഹോഗ്, ഡ്വെയിന്‍ ബ്രാവോ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഇരുവരും 2 വീതം വിക്കറ്റാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement