തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഹോബാര്‍ട്ട്

- Advertisement -

വീണ്ടും മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന പ്രകടനവുമായി ഡി’ആര്‍ക്കി ഷോര്‍ട്ട് തിളങ്ങിയപ്പോള്‍ ഹീറ്റിനെതിരെ 6 വിക്കറ്റ് ജയവുമായി ഹറികെയിന്‍സ്. ടൂര്‍ണ്ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഹറികെയിന്‍സ് ഇന്ന് സ്വന്തമാക്കിയത്. 166 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോബാര്‍ട്ടിനു ആദ്യ ഓവറില്‍ തന്നെ 10 റണ്‍സെടുത്ത അലക്സ് ഡൂളനെ നഷ്ടമായി. പിന്നീട് ഷോര്‍ട്ടിനോടൊപ്പം ജോര്‍ജ്ജ് ബെയിലി(19), 9 പന്തില്‍ 23 റണ്‍സ് നേടിയ ഡാനിയേല്‍ ക്രിസ്റ്റ്യന്‍, 19 പന്തില്‍ 32 റണ്‍സ് നേടിയ ബെന്‍ മക്ഡര്‍മട്ട് എന്നിവര്‍ ചേര്‍ന്നപ്പോള്‍ 18.2 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ ഹറികെയിന്‍സിനായി. ഷോര്‍ട്ട് 49 പന്തില്‍ 59 റണ്‍സാണ് നേടിയത്.

നേരത്തെ ബ്രണ്ടന്‍ മക്കല്ലം(51), ജോ ബേണ്‍സ്(38), ബെന്‍ കട്ടിംഗ്(30) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ബ്രിസ്ബെയിന്‍ ഹീറ്റ് നേടിയത്.

വിജയത്തോടെ ഹറികെയിന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement