അഫ്ഗാന്‍ താരത്തിനെ സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഖൈസ് അഹമ്മദിനെ സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ബിഗ് ബാഷ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഖൈസ് ടീമിനൊപ്പം ചേരുമെന്നാണ് ഹോബാര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റ തൈമല്‍ മില്‍സിനു പകരമാണ് ഖൈസിനെ ടീമില്‍ എത്തിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഈ തീരൂമാനം.

അഫ്ഗാനിസ്ഥാന്റെ ഐസിസി U-19 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ഖൈസ് 18 വയസ്സ് മാത്രമേ ആയിട്ടുള്ളുവെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവയില്‍ കളിച്ചിട്ടുണ്ട്. ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ താരം ഏറ്റവും അധികം വിക്കറ്റ് നേടുന്ന അഫ്ഗാന്‍ താരം ആയി മാറിയിരുന്നു.

Previous articleവീണ്ടും ഒരു വിവാദ കമ്മിറ്റി തീരുമാനം, ഫിഫാ മഞ്ചേരി ഒളവണ്ണയിൽ ഫൈനലിൽ
Next articleലിൻഷയെ ഞെട്ടിച്ച് കെ ആർ എസ് കോഴിക്കോട്