ഹോബാര്‍ട്ടിന് ബിഗ് ബാഷില്‍ വിജയത്തുടക്കം

ബിഗ് ബാഷ് 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന് വിജയം. 16 റണ്‍സിന് സിഡ്നി സിക്സേഴ്സിനെ വീഴ്ത്തിയാണ് ഹോബാര്‍ട്ട് തുടങ്ങിയത്. ടോസ് നേടിയ സിഡ്നി ഹോബാര്‍ട്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ഓപ്പണര്‍മാരായ വില്‍ ജാക്സും ഡാര്‍സി ഷോര്‍ട്ടും പൂജ്യത്തിന് പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമായിരുന്നു ഹോബാര്‍ട്ട് നേടിയത്. അവിടെ നിന്ന് കോളിന്‍ ഇന്‍ഗ്രാം(55), ടിം ഡേവിഡ്(58), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്(24) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് 178 റണ്‍സ് നേടിയത്. സിഡ്നി സിക്സേഴ്സിന് വേണ്ടി ഡാന്‍ ക്രിസ്റ്റ്യനും ബെന്‍ ഡ്വാര്‍ഷൂയിസും മൂന്ന് വീതം വിക്കറ്റ് നേടി.

മറുപി ബാറ്റിംഗിനിറങ്ങിയ സിഡ്നിയ്ക്കായി ജാക്ക് എഡ്വേര്‍ഡ്സും ജെയിംസ് വിന്‍സും മികച്ച പ്രകടനം നടത്തിയെങ്കിലും ഇരുവരും പുറത്തായ ശേഷം സിഡ്നി സിക്സേഴ്സിന്റെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടുകെട്ട് നേടുവാന്‍ ഇവര്‍ക്കായെങ്കിലും 41 പന്തില്‍ 67 റണ്‍സ് നേടിയ ജെയിംസ് വിന്‍സ് പുറത്തായ അധികം വൈകാതെ ജാക്ക് എഡ്വേര്‍ഡ്സും(47) പുറത്തായപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമേ സിഡ്നി നേടിയുള്ളു.

ജെയിംസ് ഫോക്നര്‍, റൈലി മെറിഡിത്ത് എന്നിവര്‍ വിജയികള്‍ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version