ഇംഗ്ലണ്ട് താരത്തിനെ സ്വന്തമാക്കി ഹൊബാര്‍ട് ഹറികെയിന്‍സ്

- Advertisement -

ഇംഗ്ലണ്ട് പേസ് ബൗളര്‍ ടോം കുറനെ സ്വന്തമാക്കി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ടീം ഹൊബാര്‍ട് ഹറികെയിന്‍സ്. പുതിയ സീസണിലേക്ക് ടീമിന്റെ രണ്ടാമത്തെ വിദേശ താരമാണ് ടോം. നേരത്തെ ഇംഗ്ലണ്ട് ടി20 സ്പെഷ്യലിസ്റ്റ് തൈമല്‍ മില്‍സിനെ ടീം സ്വന്തമാക്കിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ജൂണിലാണ് കുറന്‍ തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement