
വനിത ബിഗ് ബാഷ് ടീം ആയ സിഡ്നി തണ്ടേഴ്സുമായുള്ള തന്റെ കരാര്‍ നീട്ട് ഹര്‍മന്‍പ്രീത് കൗര്‍. രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ഹര്‍മന്‍പ്രീത് സിഡ്നി തണ്ടേഴ്സുമായുള്ള കരാര്‍ പുതുക്കിയത്. ഓസ്ട്രേലിയയുടെ വനിത ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി കഴിഞ്ഞ വര്‍ഷം ടീമുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി ലോക കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിലെ വനിത സൂപ്പര്‍ ലീഗിലും ടീമുകള്‍ മുന്നോട്ട് വന്നിരുന്നു. സറേ സ്റ്റാര്‍സുമായി കരാറിലെത്തിയെങ്കിലും പരിക്ക് ടൂര്‍ണ്ണമെന്റില്‍ നിന്ന വിട്ടു നില്ക്കാന് താരത്തെ പ്രേരിപ്പിക്കുകയായിരുന്നു.
🎉@ImHarmanpreet 🇮🇳 signs a new contract with @ThunderWBBL!
Story: https://t.co/H88lPFphX3#ThunderNation pic.twitter.com/uUw3sBufV3
— Sydney Thunder (@ThunderBBL) November 24, 2017
2016-17 സീസണില്‍ 296 റണ്‍സും 6 വിക്കറ്റുമാണ് ഹര്‍മന്‍പ്രീത് ബിഗ് ബാഷില്‍ സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial