ആര്‍സിബി താരം ജോര്‍ജ്ജ് ഗാര്‍ട്ടൺ ബിഗ് ബാഷിലേക്ക്, അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും

Georgegarton

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി വരുന്ന ബിഗ് ബാഷ് സീസണിൽ കളിക്കാനായി ജോര്‍ജ്ജ് ഗാര്‍ട്ടണും. ദി ഹണ്ട്രെഡിൽ സത്തേൺ ബ്രേവിനായി 9 വിക്കറ്റുകള്‍ നേടിയ താരം ഐപിഎൽ യുഎഇ ലെഗിൽ ആര്‍സിബിയ്ക്കായി കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സസ്സെക്സിൽ തന്റെ മുഖ്യ കോച്ചായ ജേസൺ ഗില്ലെസ്പിയുടെ കീഴിലാണ് ഗാര്‍ട്ടം സസ്സെക്സിൽ കളിക്കാന്‍ പോകുന്നത്. മൈക്കൽ നേസറിന്റെ അഭാവം ഗാര്‍ട്ടണ് നികത്താനാകുമെന്നാണ് ജേസൺ ഗില്ലെസ്പിയുടെ അഭിപ്രായം.

ഡിസംബര്‍ ഏഴിന് ആണ് മെൽബേൺ സ്റ്റാര്‍സിനെതിരെ സ്ട്രൈക്കേഴ്സിന്റെ ആദ്യ ബിഗ് ബാഷ് മത്സരം.

Previous articleലോകകപ്പിന് ശ്രീലങ്കന്‍ ടീമിന്റെ കൺസള്‍ട്ടന്റായി മഹേല ജയവര്‍ദ്ധനേ
Next articleവിജയവഴിയിൽ എത്താൻ ആകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ