ജെയിംസ് ഫോക്നര്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കും

- Advertisement -

അടുത്ത സീസണ്‍ ബിഗ് ബാഷില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജെയിംസ് ഫോക്നര്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കും. മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി ഏഴ് സീസണുകളോളം കളിച്ച ശേഷമാണ് ഈ കൂടുമാറ്റം. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇന്ന് രാവിലെയാണ് ഫ്രാഞ്ചൈസി ഫോക്നറുമായുള്ള കരാറിനെക്കുറിച്ച് പുറത്ത് വിടുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയയ്ക്ക് വേണ്ടി കളിക്കുന്ന ഫോക്നര്‍ ബിഗ് ബാഷില്‍ തന്റെ നാട്ടില്‍ നിന്ന് തന്നെയുള്ള ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാനാകുമെന്ന ആഹ്ലാദത്തിലാണിപ്പോള്‍.

സ്റ്റാര്‍സിനായി 47 മത്സരങ്ങളിലാണ് ഫോക്നര്‍ കളിച്ചിട്ടുള്ളത്. 556 റണ്‍സും 45 വിക്കറ്റുകളുമാണ് താരത്തിന്റെ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement