ഡെയ്ൽ സ്റ്റെയിൻ ബിഗ് ബാഷ് ലീഗിലേക്ക്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ അടുത്ത സീസണിലെ ബിഗ് ബാഷിൽ കളിക്കും. ബിഗ് ബാഷ് ലീഗിലെ ടീമായ മെൽബൺ സ്റ്റാർസ് ആണ് താരത്തെ സ്വന്തമാക്കിയത്. നിലവിൽ ബിഗ് ബാഷ് ലീഗിലെ ആദ്യ 6 മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കുക. അതെ സമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള സൗത്ത് ആഫ്രിക്കൻ ടീമിൽ ഉൾപെട്ടിട്ടില്ലെങ്കിൽ താരം ബിഗ് ബാഷ് ലീഗ് മുഴുവൻ കളിക്കുകയും ചെയ്യും.

കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്നതിനിടെ പരിക്കേറ്റ ഡെയ്ൽ സ്റ്റെയ്ൻ കഴിഞ്ഞ ലോകകപ്പിലും കളിച്ചിരുന്നില്ല.  നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റിൽ ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. അടുത്ത സീസണിലേക്ക് സൗത്ത് ആഫ്രിക്കൻ താരങ്ങളായ എ.ബി ഡിവില്ലേഴ്‌സിനെ ബ്രിസ്‌ബേൻ ഹീറ്റ്സും ക്രിസ് മോറിസിനെ സിഡ്‌നി തണ്ടറും സ്വന്തമാക്കിയിരുന്നു.