സ്റ്റാര്‍സിനെ വീഴ്ത്തി തണ്ടര്‍, 7 വിക്കറ്റ് ജയം

മെല്‍ബേണ്‍ സ്റ്റാര്‍സ് പോയിന്റ് നിലയില്‍ അവസാനക്കാരായി തുടരും. ഏഴാം സ്ഥാനക്കാരായിരുന്നു സിഡ്നി തണ്ടര്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി തണ്ടര്‍ 7 വിക്കറ്റിനാണ് സ്റ്റാര്‍സിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് പീറ്റ‍ര്‍ ഹാന്‍‍‍ഡ്സ്കോമ്പിന്റെ മികവില്‍ 147 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ 16.1 ഓവറില്‍ തണ്ടര്‍ നേടിയെടുത്തു. 57 റണ്‍സ് നേടിയ ഹാന്‍ഡ്സ്കോമ്പിനൊപ്പം 31 റണ്‍സുമായി സെബ് ഗോച്ചുമാണ് സ്റ്റാര്‍സിനായി തിളങ്ങിയത്.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖ്വാജ(44), ജെയിംസ് വിന്‍സ്(40) നല്‍കിയ തുടക്കമാണ് തണ്ടറിനു വിജയത്തിനായുള്ള അടിത്തറ നല്‍കിയത്. ക്യാപ്റ്റന്‍ ഷെയിന്‍ വാട്സണ്‍ 28 പന്തില്‍ 49 റണ്‍സ് കൂടി നേടിയപ്പോള്‍ ലക്ഷ്യം അനായാസം തന്നെ മറികടക്കാന്‍ സിഡ്നിയില്‍ നിന്നുള്ള ടീമിനായി. ലിയാം ബോവ് ആണ് സ്റ്റാര്‍സിനായി രണ്ട് വിക്കറ്റ് നേടി തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version