
ബിഗ് ബാഷിലേക്ക് ക്രിസ് ലിന് മടങ്ങിയെത്തുന്നു. ബ്രിസ്ബെയിന്‍ ഹീറ്റ്സുമായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട ലിന്നിന്റെ കരാര്‍ തുക ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയെന്നാണ് അറിയുന്നത്. 2011 മുതല്‍ ഹീറ്റ്സിനു വേണ്ടി കളിക്കുന്ന ലിന് 2021-22 സീസണ് വരെ ടീമിനൊപ്പം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
It's being touted as "the biggest deal in @BBL history". Read here: https://t.co/48ccMzTitw pic.twitter.com/pOOV3IHDjM
— cricket.com.au (@CricketAus) October 19, 2017
പരിക്കാണ് താരത്തെ ഏറെ അലട്ടുന്ന പ്രശ്നം. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനു വേണ്ടി മത്സരിക്കന്നതിനിടെ ലിന്നിനു പരിക്കേറ്റിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial