ചാമരി അട്ടപ്പട്ടു, ബിഗ് ബാഷ് കളിക്കുന്ന ആദ്യ ശ്രീലങ്കന്‍ വനിത

ശ്രീലങ്കയുടെ വെടിക്കെട്ട് വനിത ബാറ്റിംഗ് താരം രാജ്യത്ത് നിന്ന് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ വനിത താരമാകുമെന്ന് ഉറപ്പായി. മെല്‍ബേണ്‍ റെനിഗേഡ്സ് ആണ് താരത്തെ ഒരു വര്‍ഷത്തെ കരാറിനു സ്വന്തമാക്കിയത്. 2017-18 സീസണല്‍ മുഴുവനും താരം ടീമിനു വേണ്ടി കളിക്കാന്‍ ലഭ്യമായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ 143 പന്തില്‍ 178 റണ്‍സ് നേടി ചാമരി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു ചാമരിയുടെ മിന്നും പ്രകടനം.

കളിയില്‍ ശ്രീലങ്കയ്ക്ക് ജയിക്കാനായില്ലെങ്കിലും വനിത ബിഗ് ബാഷ് പോലുള്ള ടൂര്‍ണ്ണമെന്റ് ഫ്രാഞ്ചൈസികള്‍ താരത്തിനെ അന്ന് തന്നെ നോട്ടമിട്ടിരുന്നു. ഇംഗ്ലണ്ടിലെ വനിത സൂപ്പര്‍ ലീഗില്‍ യോര്‍ക്ക്ഷൈര്‍ ഡയമണ്ട്സ് ചാമരിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ടീമിന്റെ മികച്ച രണ്ടാം സ്കോറര്‍ ആയും ഈ ശ്രീലങ്കന്‍ വനിത നേട്ടം കൈവരിച്ചു. 5 മത്സരങ്ങളില്‍ നിന്ന് 135 റണ്‍സാണ് ചാമരി അട്ടപ്പട്ടു വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂറോപ്പ ലീഗ് : എവർട്ടൻ പുറത്ത്, ആഴ്സണൽ നോകൗട്ടിൽ
Next articleഉഗാണ്ടൻ മിഡ്ഫീഡറെ കേരള ബ്ലാസ്റ്റേഴ്സിന് നൽകാൻ തയ്യാറെന്ന് കെനിയൻ ക്ലബ്