റെനഗേഡ്സിനെ വിജയത്തിലേക്ക് നയിച്ച് കാമറൂണ്‍ വൈറ്റ്

- Advertisement -

രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കാമറൂണ്‍ വൈറ്റ്-മാര്‍കസ് ഹാരിസ് സഖ്യം മെല്‍ബേണ്‍ റെനഗേഡ്സിനെ ബിഗ് ബാഷില്‍ 7 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 113 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ 14 ാം ഓവറില്‍ ഹാരിസിനെയും ചോം കൂപ്പറെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റെനഗേഡ്സിന്റെ വിജയക്കുതിപ്പിനെ തടയാനായില്ല. 34 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ഹാരിസ് പുറത്തായത്. അതേ ഓവറിന്റെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാതെ ടോം കൂപ്പറും പുറത്തായി.

എന്നാല്‍ കാമറൂണ്‍ വൈറ്റും പിന്നീട് കൂട്ടായി എത്തിയ ബ്രാഡ് ഹോഡ്ജും ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വൈറ്റ് 79 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 22 റണ്‍സാണ് ഹോഡ്ജിന്റെ സംഭാവന. 9 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 165 റണ്‍സ് ലക്ഷ്യം മെല്‍ബേണ്‍ റെനഗേഡ്സ് മറികടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് ഹറികെയിന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടുകയായിരുന്നു. ഡ്വെയിന്‍ ബ്രാവോയുടെ 5 വിക്കറ്റ് നേട്ടമാണ് ഹറികെയിന്‍സിന്റെ റണ്‍വേട്ട തടയാന്‍ മെല്‍ബേണേ സഹായിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement