അടിച്ച് തകര്‍ത്ത് കാല്ലം ഫെര്‍ഗൂസണ്‍, സിഡ്നി തണ്ടറിന് 172 റണ്‍സ്

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 13 പന്തില്‍ 22 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും ഖവാജയെയും മറ്റു താരങ്ങളെയും ഉടനടി നഷ്ടപ്പെട്ട് ആദ്യ അഞ്ചോവറില്‍ 38/3 എന്ന നിലയിലേക്ക് വീണ സിഡ്നി തണ്ടറിനെ രക്ഷിച്ചെടുത്ത് കാല്ലം ഫെര്‍ഗൂസണ്‍. നാലാം വിക്കറ്റില്‍ അലെക്സ് റോസ്സുമായി 63 റണ്‍സ് കൂട്ടുകെട്ട് നേടിയ ഫെര്‍ഗൂസണ്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 44 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 6 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

20 ഓവറില്‍ 172 റണ്‍സാണ് സിഡ്നി തണ്ടര്‍ നേടിയത്. 27 പന്തില്‍ 30 റണ്‍സ് നേടിയ അലെക്സ് റോസ്സ്, 17 പന്തില്‍ 25 റണ്‍സ് നേടിയ ക്രിസ് ഗ്രീന്‍ എന്നിവര്‍ ഫെര്‍ഗൂസണ്‍ മികച്ച പിന്തുണ നല്‍കി. ബ്രിസ്ബെയിന്‍ ഹീറ്റിനായി മിച്ചല്‍ സ്വെപ്സണ്‍ രണ്ട് വിക്കറ്റും ജോഷ് ലാലോര്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബെന്‍ ലൗഗ്ലിന്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റ്.

Previous articleവംശീയാധിക്ഷേപത്തിന് എതിരായ ക്യാമ്പയിനിൽ ആകെ പിഴച്ച് ഇറ്റലി
Next articleശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം