കല്ലം ഫെര്‍ഗൂസണ്‍ സിഡ്നി തണ്ടേഴ്സില്‍

- Advertisement -

സിഡ്നി തണ്ടേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കല്ലം ഫെര്‍ഗൂസണ്‍. ബിഗ്ബാഷില്‍ ഇതിനു മുമ്പ് രണ്ട് മെല്‍ബേണ്‍ റെനേഗേഡ്സ്, അഡിലെയിഡ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകള്‍ക്കായും ഫെര്‍ഗൂസണ്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. ടി മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം അവകാശപ്പെടാനില്ലെങ്കിലും ഫെര്‍ഗൂസണ്‍ ഈ അടുത്ത് നടന്ന ലിസ്റ്റ് എ മത്സരത്തില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോറായ 169 റണ്‍സ് നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement