ഷദബ് ഖാന്‍ ബിഗ് ബാഷിലേക്ക്

- Advertisement -

പാക് യുവതാരം ഷദബ് ഖാനെ സ്വന്തമാക്കി ബ്രിസ്ബേന്‍ ഹീറ്റ്സ്. ടീമിന്റെ രണ്ടാമത്തെ വിദേശ താരമായാണ് പാക്കിസ്ഥാനി ലെഗ്‍സ്പിന്നറെ ടീമിലെത്തിച്ചിരിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലവും ബ്രിസ്ബേന്‍ ഹീറ്റ്സ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇരുവരും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്.

തന്റെ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയാണ് തന്റെ കരിയറിനു താരം തുടക്കം കുറിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലും പാക്കിസ്ഥാനു വേണ്ടി താരം മികവ് പുലര്‍ത്തിയിരുന്നു. ബ്രിസ്ബേന്‍ ഹീറ്റ്സ് വെസ്റ്റിന്‍ഡീസ് താരം സാമുവല്‍ ബദ്രിക്ക് പകരക്കാരനായാണ് ഷദബിനെ ടീമില്‍ എടുത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement