ഷദബ് ഖാന് പിന്നാലെ മറ്റൊരു പാക്കിസ്ഥാന്‍ താരത്തെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്

പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യസീര്‍ ഷായെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്. വരുന്ന സീസണിലേക്കാണ് താരവുമായി ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ഫ്രാഞ്ചൈസി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുമ്പ് പാക്കിസ്ഥാനിലെ യുവ താരം ഷദബ് ഖാനെ ടീം സ്വന്തമാക്കിയിരുന്നു. ഫ്രാഞ്ചൈസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ക്രിസ് ലിന്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരാല്‍ ശക്തമായ ബാറ്റിംഗ് ലൈനപ്പിനൊപ്പം ബൗളിംഗ് സ്പിന്‍ കരുത്തുമായി എത്തുകയാണ് ബ്രിസ്‍ബെയിന്‍ പുതിയ സീസണില്‍.  ടീമില്‍ പകരക്കാരന്റെ റോളാവും യസീര്‍ ഷായ്ക്ക് ഉള്ളത്. ടൂര്‍ണ്ണമെന്റ് മധ്യേ രണ്ട് വിദേശ താരങ്ങളായ ബ്രണ്ടന്‍ മക്കല്ലത്തിനെയയോ ഷദബ് ഖാനോ പകരം ആളെ തേടേണ്ട അവസ്ഥ വന്നാലാവും യസീര്‍ ഷായെ ടീമിലേക്ക് വിളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎറിക്സന്റെ ഹാട്രിക്ക് മികവിൽ ഡെന്മാർക്കിന് ലോകകപ്പ് യോഗ്യത
Next articleശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇംഗ്ലണ്ട് യുവ നിര.