അടുത്ത മൂന്ന് സീസണിലേക്ക് കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം

- Advertisement -

അടുത്ത മൂന്ന് വര്‍ഷത്തേക്കും കൂടി ബ്രിസ്ബെയിന്‍ ഹീറ്റുമായുള്ള കരാര്‍ പുതുക്കി ബ്രണ്ടന്‍ മക്കല്ലം. 2019-2020 സീസണ്‍ വരെ ബ്രണ്ടന്‍ ടീമിനൊപ്പം ഇനി തുടരും. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് പുറത്ത് പോയ ബ്രണ്ടന്‍ കഴിഞ്ഞ മാസം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മടങ്ങി വരവ് നടത്തിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ മികച്ച അര്‍ദ്ധ ശതകവും താരം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement