ബ്രാവോയ്ക്ക് അഞ്ച് വിക്കറ്റ്, 164 റണ്‍സില്‍ ഹോബാര്‍ട്ടിനെ ഒതുക്കി

- Advertisement -

ബാറ്റിംഗിനിറങ്ങിയ താരങ്ങളെല്ലാം തന്നെ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയപ്പോള്‍ ബിഗ് ബാഷില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ഹോബാര്‍ട്ട് ഹറികെയിന്‍സ്. 34 റണ്‍സ് വീതം നേടി ബെന്‍ മക്ഡര്‍മട്ട്, ഡിആര്‍ക്കി ഷോര്‍ട്ട് എന്നിവര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോര്‍ജ്ജ് ബെയ‍്‍ലി(25), അലക്സ് ഡൂലന്‍(26), ഡാനിയേല്‍ ക്രിസ്റ്റ്യന്‍(23) എന്നിവരും റണ്‍ നേടി ടീമിനു സഹായകരമായ രീതീയില്‍ ബാറ്റ് വീശി. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോ ആ ഓവറില്‍ മൂന്ന് വിക്കറ്റ് നേടി.

ഡ്വെയിന്‍ ബ്രാവോ 5 വിക്കറ്റുമായി മെല്‍ബേണ്‍ റെനിഗേഡ്സ് നിരയില്‍ തിളങ്ങി. മുഹമ്മദ് നബി, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബ്രാഡ് ഹോഗ് എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement