പെര്‍ത്തിനു ആദ്യ പരാജയം സമ്മാനിച്ച് ഹീറ്റ്, പോയിന്റ് ടേബിളില്‍ ഒന്നാമത്

സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ഹീറ്റിന്റെ 191 റണ്‍സ് പിന്തുടരാനിറങ്ങിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് എന്നാല്‍ 142 റണ്‍സ് മാത്രമേ നേടാനായുള്ളു. ബ്രണ്ടന്‍ ഡോഗറ്റ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 19ാം ഓവറില്‍ പെര്‍ത്ത് ഓള്‍ഔട്ട് ആവുകയായിരുന്നു. ബ്രണ്ടന്‍ ഡോഗറ്റ് തന്നെയാണ് മത്സരത്തിലെ താരവും. 31 റണ്‍സ് നേടിയ ആഷ്ടണ്‍ അഗര്‍ ആണ് പെര്‍ത്ത് നിരയിലെ ടോപ് സ്കോറര്‍. ജയത്തോടെ പെര്‍ത്തിനെ പിന്തള്ളി ഹീറ്റ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

17, 19 ഓവറുകളില്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയാണ് ഡോഗെറ്റ് തന്റെ അഞ്ച് വിക്കറ്റും പെര്‍ത്തിന്റെ തകര്‍ച്ചയും ഉറപ്പാക്കിയത്. മാര്‍ക്ക് സ്റ്റെകീറ്റേ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ 20 പന്തില്‍ 46 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ്, ക്രിസ് ലിന്‍(39), ബ്രണ്ടന്‍ മക്കല്ലം(32), ജോ ബേണ്‍സ്(36) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ടീം 191 റണ്‍സ് നേടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്
Next articleആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി കിരീടം വീണ്ടും കാലിക്കറ്റിന്