കത്തിക്കയറി ബെന്‍ കട്ടിംഗ്, ഹീറ്റിനു 191 റണ്‍സ്

ബെന്‍ കട്ടിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റിനു മികച്ച സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഹീറ്റിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലേക്ക് എത്തിച്ചത് ബെന്‍ കട്ടിംഗിന്റെ 20 പന്തില്‍ 46 റണ്‍സ് പ്രകടനമായിരുന്നു. 5 സിക്സും 1 ബൗണ്ടറിയും സഹിതമാണ് കട്ടിംഗ് തന്റെ 46 റണ്‍സ് നേടിയത്. ക്രിസ് ലിന്‍(39), ബ്രണ്ടന്‍ മക്കല്ലം(32), ജോ ബേണ്‍സ്(36) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഡേവിഡ് വില്ലി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സ്, ആന്‍ഡ്രൂ ടൈ, ആഷ്ടണ്‍ അഗര്‍, ജോയല്‍ പാരിസ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഭുവനേശ്വര്‍ കുമാറിനു മുന്നില്‍ ചൂളി ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍
Next articleസ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ജംഷഡ്‌പൂർ മുംബൈക്കെതിരെ