വിലക്കിനു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ഫോം തുടര്‍ന്ന് ബാന്‍ക്രോഫ്ട്, മാന്‍ ഓഫ് ദി മാച്ച്, പെര്‍ത്തിനു ജയം

- Advertisement -

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു ബിഗ് ബാില്‍ തുടര്‍ വിജയങ്ങള്‍. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തില്‍ പെര്‍ത്ത് 7 വിക്കറ്റ് വിജയമാണ് സിക്സേര്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മോസസ് ഹെന്‍റിക്സ്(38), ഡാനിയേല്‍ ഹ്യുജ്സ്(36) എന്നിവര്‍ക്കൊപ്പം ടീമിലേക്ക് പുതുതായി എത്തിയ ജെയിംസ് വിന്‍സ്(28) എന്നിവരുടെ മികവിലാണ് സിക്സേര്‍സ് പൊരുതാവുന്ന സ്കോര്‍ നേടിയത്. മാത്യൂ കെല്ലി, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വിക്കറ്റുമായി പെര്‍ത്തിന്റെ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂറ്റന്‍ സ്കോര്‍ നേടുവാന്‍ കാമറൂണ്‍ ബാന്‍ക്രോഫ്ട്, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് പെര്‍ത്തിനെ സഹായിച്ചത്. ടര്‍ണര്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് നേടി പുറത്തായെങ്കിലും ബാന്‍ക്രോഫ്ട് 87 റണ്‍സ് നേടി പുറത്താകാതെ വിജയം ഉറപ്പാക്കി. 18.5 ഓവറില്‍ ആണ് 3 വിക്കറ്റ് നഷ്ടത്തില്‍ പെര്‍ത്ത് വിജയം ഉറപ്പാക്കിയത്.

Advertisement