ആഷ്ടണ്‍ അഗര്‍, ബിഗ് ബാഷില്‍ നിന്ന് പുറത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു തിരിച്ചടിയായി അഷ്ടണ്‍ അഗറിന്റെ പരിക്ക്. ഈ സീസണില്‍ താരം ഇനി ബിഗ് ബാഷില്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താരത്തിനു പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയാനാകേണ്ടി വരുമെന്നുമാണ് അറിയുന്നത്. 2017ല്‍ ഇന്ത്യ ടൂറിനിടയിലും അഗറിനു കൈവിരലിനു പരിക്കേറ്റിരുന്നു.

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് പകരം വില്‍ ബോസിസ്റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണില്‍ 5 വിക്കറ്റ് മാത്രമാണ് താരം നേടിയിരുന്നതെങ്കിലും ഏഴാം സ്ഥാനത്തുള്ള ടീമിനു പരിചയസമ്പന്നനായ താരത്തിന്റെ നഷ്ടം തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.