അര്‍ജ്ജുന്‍ നായര്‍ക്ക് പന്തെറിയാം

സിഡ്നി തണ്ടറിന്റെ സ്പിന്നര്‍ അര്‍ജ്ജുന്‍ നായരുടെ ആക്ഷനു പ്രശ്നമില്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. കഴിഞ്ഞ വര്‍ഷം ബിഗ്ബാഷിനിടെ താരത്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30നു ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന്റെ ആക്ഷന്‍ സംശയത്തിലായത്.

അന്നത്തെ ആ തീരുമാനം തന്നെയും കുടുംബത്തെയും ഏറെ അലട്ടിയെന്നായിരുന്നു അര്‍ജ്ജുന്‍ പറഞ്ഞത്. ബ്യൂ കാസണ്‍, ആന്തണി ക്ലാര്‍ക്ക് എന്നിവരോടൊപ്പം തന്റെ ആക്ഷന്‍ ശരിയാക്കുവാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി അര്‍ജ്ജുന്‍ പരിശ്രമിച്ച് വരികയായിരുന്നു. സിഡ്നി തണ്ടര്‍ ടീമംഗങ്ങളും ന്യൂ സൗത്ത് വെയില്‍സ് സഹതാരങ്ങളും തന്നെ ഏറെ പിന്തുണച്ചുവെന്നും അര്‍ജ്ജുന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെമിയിൽ ഒരിക്കൽ കൂടെ വീഴാതിരിക്കാൻ ഗോകുലവും സാറ്റ് തിരൂരും
Next articleനദാൽ, ഡെൽപോട്രോ മുന്നോട്ട്