ഐപിഎലിനു ശേഷം ബിഗ് ബാഷിലും ഹാട്രിക്കുമായി ആന്‍ഡ്രൂ ടൈ

- Advertisement -

സിഡ്നി സിക്സേഴ്സിനെ 132 റണ്‍സില്‍ ഒതുക്കി ആന്‍ഡ്രൂ ടൈ. ഇന്ന് നടന്ന പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, സിഡ്നി സിക്സേഴ്സ് മത്സരത്തിനിടെയാണ് പെര്‍ത്ത് ബൗളര്‍ ടൈ തന്റെ ഹാട്രിക്ക് നേട്ടം ആഘോഷിച്ചത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പെര്‍ത്ത് നായകന്‍ ആഡം വോഗ്സിനു ആഗ്രഹിച്ച തുടക്കമാണ് പെര്‍ത്ത് ബൗളര്‍മാര്‍ നല്‍കിയത്. മിച്ചല്‍ ജോണ്‍സണ്‍, ജൈ റിച്ചാര്‍ഡ്സണ്‍, ഡേവിഡ് വില്ലി, ആന്‍ഡ്രൂ ടൈ എന്നിവരടങ്ങുന്ന ബൗളര്‍മാര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു

ടൈ 4 വിക്കറ്റും ജോണ്‍സണ്‍, റിച്ചാര്‍ഡ്സണ്‍, വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സിഡ്നി സിക്സേഴ്സിന്റെ നിക് മാഡിന്‍സണ്‍(31) ആണ് ടോപ് സ്കോറര്‍. സ്റ്റീവ് ഒക്കെഫേ, ഷോണ്‍ അബോട്ട് എന്നിവര്‍ 23 റണ്‍സ് വീതം നേടി 132 റണ്‍സ് എന്ന ടീം സ്കോറീലേക്ക് നയിക്കാന്‍ സിക്സേഴ്സിനെ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement