13 റണ്‍സ് ജയവുമായി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്

- Advertisement -

മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ 13 റണ്‍സിന്റെ ജയം സ്വന്തമാക്കി പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ മൈക്കല്‍ ക്ലിംഗര്‍, വില്യം ബോസിസ്റ്റോ എന്നിവരെ തുടക്കത്തിലെ നഷ്ടമായ പെര്‍ത്ത് ഒരു ഘടത്തില്‍ 10/3 എന്ന നിലയിലായിരുന്നു. പിന്നീട് ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്(58), ആഡം വോഗ്സ്(35), ആഷ്ടണ്‍ അഗര്‍(33*) എന്നിവരുടെ മികവാര്‍ന്ന ബാറ്റിംഗ് പെര്‍ത്തിന്റെ സ്കോര്‍ 142ല്‍ എത്തിക്കുകയായിരുന്നു.

ജെയിംസ് ഫോക്നര്‍(2), മൈക്കല്‍ ബീര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആഡം സംപ, ജോണ്‍ ഹേസ്റ്റിംഗ് എന്നിവരാണ് മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണ്‍ സ്റ്റാര്‍സിനു 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടാനായത്. 35 റണ്‍സ് നേടി പുറത്താകാതെ നിന്ന് ജെയിംസ് ഫോക്നര്‍ ആണ് സ്റ്റാര്‍സിന്റെ ടോപ് സ്കോറര്‍ ആയത്. ലൂക്ക് റൈറ്റ്(21), റോബ് ക്യുനി(25) എന്നിവര്‍ക്ക് അധികം റണ്‍സ് കണ്ടെത്താനാകാതെ പോയതും ടീമിനു തിരിച്ചടിയായി. ആന്‍ഡ്രൂ ടൈ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടവുമായി പെര്‍ത്തിനു വേണ്ടി മികവ് പുലര്‍ത്തി. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ് ആണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement