സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി അലെക്സ് ഹെയില്‍സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി ഇംഗ്ലണ്ട് താരം അലെക്സ് ഹെയില്‍സ്. ടോം ബാന്റണിനും ടോം കറനും ശേഷം ഈ സീസണില്‍ ബിഗ് ബാഷിലേക്ക് എത്തുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരം ആണ് ഹെയില്‍സ്.

കഴിഞ്ഞ വര്‍ഷം സിഡ്നിയ്ക്ക് വേണ്ടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. അതിനാല്‍ തന്നെ സിഡ്നിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി താരം ഒപ്പു വയ്ക്കുകയായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് ഹെയില്‍സ് 576 റണ്‍സാണ് നേടിയത്. 6 അര്‍ദ്ധ ശതകങ്ങളാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.

കഴിഞ്ഞ സീസണിലെ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹെയില്‍സ്.