കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

സീനിയര്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കാമറൂണ്‍ വൈറ്റുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. വരുന്ന പ്രാദേശിക സീസണില്‍ മെല്‍ബേണ്‍ റെനഗേഡ്സ്, വിക്ടോറിയ എന്നിവര്‍ താരത്തിനു കരാര്‍ നല്‍കാതിരുന്ന സാഹചര്യത്തിലാണ് താരത്തിനു പുതിയ കരാര്‍ നല്‍കുവാന്‍ സ്ട്രൈക്കേഴ്സ് മുന്നോട്ട് എത്തുന്നത്.

നിലവില്‍ ബിഗ് ബാഷിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുള്ള താരം ഈ ഒരു വര്‍ഷത്തെ കരാറിന്റെ ബലത്തില്‍ 19 സീസണുകളിലേക്ക് തന്റെ പ്രാദേശിക കരിയര്‍ എത്തിയ്ക്കും. കോളിന്‍ ഇന്‍ഗ്രാം ഈ സീസണില്‍ നിന്ന് പിന്മാറിയതിനാല്‍ സ്ട്രൈക്കേഴ്സിനു കാമറൂണ്‍ വൈറ്റ് ഏറെ അനിവാര്യമായ പരിചയസമ്പത്താണ് നല്‍കുന്നത്.