ആഡം വോഗ്സ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി വീണ്ടും കരാറില്‍

- Advertisement -

ഷെഫീല്‍ഡ് ഷീല്‍ഡും 50 ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആഡം വോഗ്സ് തന്റെ മുന്‍ ബിഗ് ബാഷ് ടീമായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി ഒരു വര്‍ഷത്തെ കരാറില്‍ കൂടി ഏര്‍പ്പെട്ടിരിക്കുന്നു. മുമ്പ് സ്കോര്‍ച്ചേഴ്സിനെ രണ്ട് ബിഗ് ബാഷ് കിരീടങ്ങളിലേക്ക് നയിച്ച താരമാണ് വോഗ്സ്. ഈ കഴിഞ്ഞ കൗണ്ടി സീസണില്‍ മിഡില്‍സെക്സിനെയും താരം നയിക്കുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം കപ്പുയര്‍ത്തിയ ഓര്‍മ്മകള്‍ പുതുക്കുവാന്‍ കിട്ടിയ അവസരം എന്നാണ് കരാറിനെക്കുറിച്ച് വോഗ്സ് സൂചിപ്പിച്ചത്. പുതിയ സീസണിലും ആഡം വോഗ്സ് തന്നെ നായകന്റെ കുപ്പായം അണിയുമെന്നാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ടീം വൃത്തങ്ങള്‍ അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement